Home> Kerala
Advertisement

സംസ്ഥാനത്തെ 11 റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാൻറ്റ്

സംസ്ഥാനത്തെ 11 റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാൻറ്റ് സ്ഥാപിക്കാന്‍ തീരുമാനമായി.

 സംസ്ഥാനത്തെ 11 റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാൻറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 11 റെയില്‍വേ സ്റ്റേഷനുകളില്‍ സോളാര്‍ പ്ലാൻറ്റ് സ്ഥാപിക്കാന്‍ തീരുമാനമായി. 

ഇതിനായി അഷ്വര്‍ പവര്‍ റൂഫ് ടോപ്പ് സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിട്ടു.

പാലക്കാട് ഡിവിഷനില്‍ ഏഴു സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനില്‍ നാലു സ്റ്റേഷനുകളിലുമാണ് പാനല്‍ സ്ഥാപിക്കുന്നത്. ഇവയില്‍നിന്ന് പീക്ക് ടൈം 690 കിലോ വാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. 
പാലക്കാട് ഡിവിഷനില്‍ കോഴിക്കോട് സ്റ്റേഷനില്‍ 100 കിലോ വാട്ടും, മംഗലാപുരം സെന്‍ഡ്രലില്‍ 60 കിലോവാട്ടും, കണ്ണൂര്‍, പാലക്കാട്, ഷൊര്‍ണ്ണൂര്‍,തലശ്ശേരി എന്നീ സ്റ്റേഷനുകളില്‍ 50 കിലോവാട്ട് വീതവും മംഗലാപുരം ജംങ്ഷന്‍ സ്റ്റേഷനില്‍ 30 കിലോവാട്ടും, തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം സ്റ്റേഷനില്‍ നൂറും, തിരുവനന്തപുരം, തൃശൂര്‍ സ്റ്റേഷനുകളില്‍ 80 വീതവും, നാഗര്‍കോവില്‍ സ്റ്റേഷനില്‍ 40ഉം കിലോവാട്ട് വൈദ്യുതിയാണ് പീക്ക് സമയം സോളാര്‍ പ്ലാൻറ്റില്‍ ഉല്‍പാദിപ്പിക്കുക.
 
യൂണിറ്റ് വൈദ്യുതിക്ക് 8 രൂപ 10 പൈസയാണ് റെയില്‍വേ നല്‍കുന്നത്. 
സോളാര്‍ പ്ലാൻറ്റ് സ്ഥാപിക്കുന്ന സ്വകാര്യ കമ്പനിയ്ക്ക് യൂനിറ്റിന് 3 രൂപ 64 പൈസ നല്‍കിയാല്‍ മതി. സ്വകാര്യ കമ്പനിയുമായി റെയില്‍വേ 25 വര്‍ഷത്തേക്കാണ് കരാറില്‍ ഏര്‍പ്പെടുന്നത്. പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പ്ലാൻറ്റ് സ്ഥാപിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

വൈദ്യുതി ക്ഷാമം രൂക്ഷമായ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം റെയില്‍വേയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. 

 

 

Read More