Home> Kerala
Advertisement

Case Against Arjun Ayanki: വനിതാ ടിക്കറ്റ് ചെക്കറോട് മോശമായി പെരുമാറിയ അർജുൻ ആയങ്കിക്കെതിരെ കേസ്; കേസിൽ മറുവാദവുമായി ആയങ്കരി

Case Against Arjun Ayanki: ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്‌ത അർജുൻ ആയങ്കിയെ ചോദ്യം ചെയ്ത വനിതാ ടിടിയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്‌തുവെണ്ണ പരാതിയിലാണ് കേസ്.

Case Against Arjun Ayanki: വനിതാ ടിക്കറ്റ് ചെക്കറോട് മോശമായി പെരുമാറിയ അർജുൻ ആയങ്കിക്കെതിരെ കേസ്; കേസിൽ മറുവാദവുമായി ആയങ്കരി

Case Against Arjun Ayanki: സ്വർണ കള്ളക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് കോട്ടയം റെയിൽവെ പോലീസ്. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്‌തതെന്ന പരാതിയിലാണ് കേസെടുത്തത്. കേസിനാസ്‌പദമായ സംഭവം നടന്നത് ഞായറാഴ്‌ച രാത്രിയായിരുന്നു.

Also Read: അമൃത സുരേഷിന് യുഎഇ ഗോള്‍ഡന്‍ വിസ

ഗാന്ധിധാമിൽ നിന്നും നാഗർകോവിലിലേക്ക് പോയ ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്‌ത അർജുൻ ആയങ്കിയുടെ നടപടി ടിക്കറ്റ് ചെക്കർ ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ടിടിഇയെ ഇയാൾ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് ചെക്കറുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അർജുൻ ആയങ്കിക്കെതിരെ കേസെടുക്കുകയായിരുന്നു.  അർജുൻ ആയങ്കിയുടെ പേരിൽ കണ്ണൂർ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു.

എന്നാൽ സംഭവത്തിൽ മറുവാദവുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അർജുൻ ആയങ്കി ഇത് പങ്കുവെച്ചിരിക്കുന്നത്.  'സുഹൃത്തുക്കളെ ഒരു ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടായ ഒരു ദുരനുഭവം പങ്കുവെയ്ക്കാനാണ്... എനിക്കിതിവിടെ പറയേണ്ടി വരുന്നതിലും ഒരു നാണക്കേടാണ് എങ്കിലും പറയേണ്ട കാര്യമാണ്.' എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്... പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു..

 

മറ്റൊരു പോസ്റ്റിൽ  'വാദിയെ പ്രതിയാക്കുന്ന ഈ കള്ളക്കേസ് നേരിടാൻ ഏതറ്റം വരെയും പോവാൻ ഞാൻ തയ്യാറാനിന്നും കുറിച്ചിട്ടുണ്ട്

 

Also Read: ശനിയുടെ രാശിയിൽ 'ബുദ്ധാദിത്യയോഗം'; ഈ 4 രാശിക്കാർക്ക് കോടീശ്വരരാകാൻ യോഗം!

വന്യമൃഗ ആക്രമണം: വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം 

സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ വയനാട്ടിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ഇന്ന് സർവകക്ഷി യോഗം ചേരും. യോഗത്തിൽ കളക്‌ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ, നൽകേണ്ട നഷ്‌ടപരിഹാരം തുടങ്ങിയ വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. 

Also Read: ചൊവ്വ നേർരേഖയിൽ; ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും; ലഭിക്കും വൻ ധനലാഭം 

യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന്റെ കുടുംബത്തെ വനംമന്ത്രി ഇന്ന് സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധന സഹായമായ 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. കടുവ ഭീതി നിലനിൽക്കുന്ന മാനന്തവാടി പിലാക്കാവിലും പൊന്മുടി കോട്ടയിലും ജാഗ്രത ഇപ്പോഴും തുടരുകയാണ്.  ഇതിനു പുറമെ പാലക്കാട് ധോണിയിലും പരിസരത്തും ജനവാസ മേഖലയിൽ ഇറങ്ങുന്ന PT 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ചേരേണ്ട വയനാട്ടിലെ അംഗങ്ങൾ എപ്പോൾ  എത്തുമെന്ന് ഇന്നറിയാമെന്നാണ് സൂചന. വയനാട്ടിൽ പലയിടത്തായി വന്യജീവി ആക്രമണവും അതിനെ പിടികൂടൽ ദൗത്യവുള്ളതാണ് ഇവരുടെ വരവ് നീളുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ വയനാട്ടിൽ കർഷകന്റെ ജീവനെടുത്ത കടുവയെ മയക്കുവെടിവച്ചു പിടികൂടി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More