Home> Kerala
Advertisement

നെഞ്ചുവേദനയെ തുടര്‍ന്ന്‍ ആര്‍. ബാലകൃഷ്ണ പിള്ള ആശുപത്രിയില്‍

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന്‍ ആര്‍. ബാലകൃഷ്ണ പിള്ള ആശുപത്രിയില്‍

കൊട്ടാരക്കര: നെഞ്ചുവേദനയെ തുടര്‍ന്ന്‍ കേരളാ കോണ്‍ഗ്രസ്‌ ബി നേതാവും മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്ന അദ്ദേഹത്തെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച  ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇസിജി പരിശോധനയിൽ നേരിയ വ്യതിയാനം കണ്ടതിനെ തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. 

മകൻ കെ ബി ഗണേഷ്‌കുമാർ എംഎൽഎയും കേരള കോൺഗ്രസ് ബി നേതാക്കളും ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.

Read More