Home> Kerala
Advertisement

PWD E - Office : ഇ -ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

എസ്റ്റിമേറ്റുകളും ബില്ലുകളും പ്രൈസ് സോഫ്റ്റ്വെയർ വഴിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഇ-ഓഫീസ് സംവിധാനം വന്നതോടെ ഹൈടെക് മാതൃകയിലേക്ക് വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

PWD E - Office : ഇ -ഓഫീസ് സംവിധാനം പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Thiruvananthapuram : പൊതുമരാമത്ത് വകുപ്പിന്റെ (PWD) എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് (E-Office) സംവിധാനം നടപ്പാക്കിയത് അഴിമതി തുടച്ചു നീക്കുവാനും വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ  സുതാര്യവും കാര്യക്ഷമവുമാക്കാനും സഹായകരമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പി.എം.ജിയിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം ഓഫീസിൽ ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എസ്റ്റിമേറ്റുകളും ബില്ലുകളും പ്രൈസ് സോഫ്റ്റ്വെയർ വഴിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ഇ-ഓഫീസ് സംവിധാനം വന്നതോടെ ഹൈടെക് മാതൃകയിലേക്ക് വകുപ്പ് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 12 സർക്കിൾ ഓഫീസുകളിലും 68  ഡിവിഷൻ ഓഫീസുകളിലും കെ-സ്വാൻ നെറ്റ്വർക്ക് വഴിയും 206 സബ് ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്വർക്ക് വഴിയും  ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നതായി മന്ത്രി അറിയിച്ചു.

ALSO READ: PWD E - Office : പുതുവത്സര ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ -ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്

  ഫയലുകളുടെ നീക്കവും ഫയലുകളിൽ നടപടികൾ കൈകൊള്ളാൻ എത്ര സമയമെടുക്കുന്നു എന്നും ഇനി കൃത്യമായി അറിയാൻ സാധിക്കും. കാസർകോട് നിന്ന് ഒറ്റ ക്ലിക്കിലൂടെ ഫയലുകൾ തിരുവനന്തപുരത്ത് ബന്ധപ്പെട്ട ഓഫീസുകളിൽ എത്തും. സമയനഷ്ടം ഒഴിവാക്കാനും വേഗത്തിൽ തീരുമാനങ്ങളെടുക്കാനും നടപടിക്രമങ്ങളിൽ പല തട്ടുകൾ ഒഴിവാക്കാനും ഇ-ഓഫീസ് സംവിധാനത്തിലൂടെ സാധിക്കുമെന്നും ഇത് അഭിമാനകരമായ നേട്ടമാണെന്നും  മന്ത്രി പറഞ്ഞു. 


ALSO READ:  Silverline Project | സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കി

xതാഴെത്തട്ട് വരെ ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്ന ആദ്യത്തെ വകുപ്പാണ് പൊതുമരാമത്തെന്ന് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് പറഞ്ഞു. ജോയിന്റ് സെക്രട്ടറി സാംബശിവറാവു, ചീഫ് എൻജിനിയർ (ഭരണ വിഭാഗം) മധുമതി എന്നിവർ പങ്കെടുത്തു.


ALSO READ: Kasargod government Medical college | കാസർകോട് മെഡിക്കൽ കോളേജിൽ ജനുവരി മൂന്ന് മുതൽ ഒപി ആരംഭിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

 

വകുപ്പിലെ 716 ഓഫീസുകളിലും ഇ - ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു.സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2021 ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച പദ്ധതിയാണ് ഇ-ഓഫീസ് പദ്ധതി. സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ്ണ ഇ-ഓഫീസ് ലക്ഷ്യം പൂര്‍ത്തീകരിച്ചു. ഫയലുകള്‍ ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് എത്തേണ്ട കാലതാമസം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. ഫയലുകളില്‍  അനാവശ്യമായ കാലതാമസം ഒഴിവാക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More