Home> Kerala
Advertisement

PV Anvar K Rail: 'കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷനേതാവ് കോർപ്പറേറ്റുകളിൽ നിന്ന് 150 കോടി കൈപ്പറ്റി'; പി.വി. അന്‍വര്‍

PV Anvar against VD Sateesan: സംസ്ഥാനത്ത് 25 വർഷം കൊണ്ട് കൈവരിക്കേണ്ടിയിരുന്ന പുരോ​ഗമനം കെ റെയിൽ വരുന്നതോടെ 5 വർഷം കൊണ്ട് നേടുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾ‌ പിന്നെ മറ്റ് കോർപ്പറേറ്റ് കമ്പനികളെ ജോലിക്ക് വേണ്ടി ആശ്രയിക്കാതെയാകും, ഇതു മുന്നിൽ കണ്ടാണ് ഐടി കമ്പനികൾ ഈ പ​ദ്ധതി കേരളത്തിൽ നടപ്പിലാകരുതെന്ന് ആ​ഗ്രഹിച്ചത്.

PV Anvar K Rail: 'കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷനേതാവ് കോർപ്പറേറ്റുകളിൽ നിന്ന് 150 കോടി കൈപ്പറ്റി'; പി.വി. അന്‍വര്‍

തിരുവനന്തപുരം: കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അന്യസംസ്ഥാന കോർപ്പറേറ്റുകളിൽ നിന്ന് 150 കോടി കൈപ്പറ്റിയെന്ന ​ഗുരുതര ആരോപണവുമായി എംഎൽഎ പിവി അൻവർ. കെ റെയിൽ നടപ്പിലായാൽ സംസ്ഥാനത്തെ ഐടി മേഖലയിൽ ഉണ്ടാകാൻ പോകുന്ന വലിയ മാറ്റങ്ങൾക്ക് തടയിടാനായി കോൺ​ഗ്രസിനെ കൂടെക്കൂട്ടി അന്യസംസ്ഥാന ഐടി കമ്പനികൾ നടത്തിയ ​ഗൂഡാലോചനയുടെ പ്രതിഫലനമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളെന്നും അൻവർ നിയമസഭയിൽ ആരോപണം ഉയർത്തി. 

സംസ്ഥാനത്ത് 25 വർഷം കൊണ്ട് കൈവരിക്കേണ്ടിയിരുന്ന പുരോ​ഗമനം കെ റെയിൽ വരുന്നതോടെ 5 വർഷം കൊണ്ട് നേടുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾ‌ പിന്നെ മറ്റ് കോർപ്പറേറ്റ് കമ്പനികളെ ജോലിക്ക് വേണ്ടി ആശ്രയിക്കാതെയാകും, ഇതു മുന്നിൽ കണ്ടാണ് ഐടി കമ്പനികൾ ഈ പ​ദ്ധതി കേരളത്തിൽ നടപ്പിലാകരുതെന്ന് ആ​ഗ്രഹിച്ചത്. അതിന് കൂട്ടുപിടിച്ചത് കോൺ​ഗ്രസ് ആണെന്നും, അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ പദ്ധതിയോട് വലിയ എതിർപ്പ് കാണിക്കാതിരുന്ന പ്രതിപക്ഷം പിന്നീടങ്ങോട്ട് ഒരുവിധേനയും പദ്ധതി നടപ്പിലാക്കിക്കാൻ അനുവധിക്കാതിരുന്നതെന്നും അൻവർ ആരോപിച്ചു. 

ALSO READ: മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ

എഐസസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാലുമായാണ്  കമ്പനികൾ ഇതിനായി ​ഗൂഡാലോചനകൾ നടത്തിയതെന്നും അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം വിഡി സതീശനെ ഏൽപ്പിക്കുകയായിരുന്നു. ദൗത്യം വിജയിച്ചാൽ കേരളത്തിൽ മുഖയമന്ത്രിയാക്കാമെന്ന ഓഫറാണ് വിഡ‍ിക്ക് നൽകിയതെന്നും അൻവർ ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More