Home> Kerala
Advertisement

ഏപ്രില്‍ 30 വരെയുള്ള PSC പരീക്ഷകള്‍ മാറ്റിവച്ചു

കൊറോണ വൈറസ് (COVID 19) വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ PSC പരീക്ഷകളും വീണ്ടും മാറ്റിവച്ചു.

ഏപ്രില്‍ 30 വരെയുള്ള  PSC പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് (COVID 19) വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ PSC  പരീക്ഷകളും വീണ്ടും മാറ്റിവച്ചു. 

ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്‌. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് PSC പത്രക്കുറിപ്പില്‍ അറിയിച്ചു.

മുന്‍പ്, ഏപ്രില്‍ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളു൦ PSC മാറ്റിവച്ചിരുന്നു. എഴുത്ത് പരീക്ഷകള്‍, വകുപ്പ് തല പരീക്ഷകള്‍, അഭിമുഖങ്ങള്‍, കായികപരീക്ഷകള്‍ എന്നിവ മാറ്റിവച്ചവയില്‍പ്പെടും.

ഇത് മൂന്നാം തവണയാണ് PSC പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 20 വരെയുള്ള എല്ലാ പരീക്ഷകളും PSC മുന്‍പ് തന്നെ മാറ്റി വച്ചിരുന്നു. എന്നാല്‍, വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ PSC തീരുമാനിച്ചിരിക്കുന്നത്.

Read More