Home> Kerala
Advertisement

അനുവിന്‍റെ ആത്മഹത്യ; ജീവനൊടുക്കിയത് ഖേദകരം, റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ല -PSC

ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന അനു നേരത്തെ പോലീസ് ലിസ്റ്റില്‍ വന്നിരുന്നെങ്കിലും കായികക്ഷമത മറികടക്കാനായില്ല.

അനുവിന്‍റെ ആത്മഹത്യ; ജീവനൊടുക്കിയത് ഖേദകരം, റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ല -PSC

പിഎസ്സി റാങ്ക് ലിസ്റ്റില്‍ 77ാം റാങ്കുകാരനായിരുന്ന എസ്.അനു ജീവനൊടുക്കിയ സംഭവത്തില്‍ വിശദീകരണവുമായി PSC. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടില്ലെന്നും മൂന്നുമാസത്തേക്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടിയിരുന്നെന്നും PSC വ്യക്തമാക്കി. 72 പേര്‍ക്കാണ് ഇതുവരെ ജോലി നല്‍കിയതെന്നും ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ ഖേദകരമാണെന്നും PSC വ്യക്തമാക്കി. 

കെഎഎസ് പരീക്ഷയില്‍ പാക്‌ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍!

PSC റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം കാരക്കോണം സ്വദേശിയായ അനു ആത്മഹത്യ ചെയ്തത്. ജോലി കിട്ടാത്തതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് വ്യക്തമാക്കി അഞ്ചുവരിയുള്ള ആത്മഹത്യ കുറിപ്പും അനു എഴുതിവച്ചിരുന്നു. എക്സൈസ് റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടിരുന്നില്ലെങ്കില്‍ ജോലി ലഭിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. 

PSC പരീക്ഷാ രീതിയില്‍ മാറ്റം; പരീക്ഷകള്‍ ഇനി രണ്ടു ഘട്ടമായി!!

രാത്രി വൈകി ഏറെ കഠിനാധ്വാനം ചെയ്ത് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി സര്‍ക്കാര്‍ ജോലി ലഭിക്കാത്തത് അനുവിനെ വിഷമത്തിലാക്കിയിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തിരുന്ന അനു നേരത്തെ പോലീസ് ലിസ്റ്റില്‍ വന്നിരുന്നെങ്കിലും കായികക്ഷമത മറികടക്കാനായില്ല.

Read More