Home> Kerala
Advertisement

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്‌ വിജയ സാധ്യത നോക്കി തന്നെയായിരിക്കുമെന്നും ആരാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വട്ടിയൂര്‍കാവ് നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇതുവരെയും ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്‌ വിജയ സാധ്യത നോക്കി തന്നെയായിരിക്കുമെന്നും ആരാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ഇതിനിടയില്‍ വട്ടിയൂര്‍കാവില്‍ മത്സരിക്കാമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന് പറഞ്ഞു‍. ജില്ലാ കമ്മറ്റി നല്‍കിയ നിര്‍ദ്ദേശത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒത്തുകളിച്ചത് കൊണ്ടാണ് താന്‍ തോറ്റതെന്നും ഈ തിരഞ്ഞെടുപ്പിനും അതിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More