Home> Kerala
Advertisement

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചയച്ചു

ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ നവോദയ എന്ന യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചയച്ചു

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് നേരെ പ്രതിഷേധം. അന്ധ്രാ സ്വദേശിനിയായ നവോദയയെ പമ്പയിലേക്ക് തിരിച്ചെത്തിച്ചു. ഇവരുടെ പ്രായം 38 ആണെന്നാണ് വിവരം. മരക്കൂട്ടം വരെ എത്തിയവരെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചെത്തിക്കുകയായിരുന്നു. യുവതികളെ തടഞ്ഞ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഉച്ചയോടെയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ നവോദയ എന്ന യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ എത്തിയത്. കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തിരികെയിറക്കുകയായിരുന്നു.

രണ്ട് പേരും ആന്ധ്രാസ്വദേശികളാണ്. അതില്‍ രണ്ടാമത്തെ യുവതിയുടെ പ്രായം 45 ആണെന്നാണ് സൂചന. വനിതാ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ താഴെ ഇറക്കിയത്.

ഇവര്‍ എങ്ങനെ അവിടെയെത്തി എന്നത് പൊലീസിനും വ്യക്തമായി അറിയില്ല. സന്നിധാനത്ത് എത്തുന്നതിന് മുമ്പ് അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. ഓരോ ആളുകളെയും പരിശോധിച്ചിട്ട് മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. എന്നാല്‍ എങ്ങനെ ഇവര്‍ കടന്നുപോയി എന്നതിനെ കുറച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറയുന്നില്ല.

പ്രതിഷേധമുയര്‍ന്നതോടെ പോലീസ് എത്തിയാണ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചിത്. ഇവരെ തിരിച്ചിറക്കുമ്പോള്‍ പ്രതിഷേധക്കാർ ശരണം വിളികളോടെ പ്രതിഷേധിച്ചു. ഇവരെ തടഞ്ഞ റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

Read More