Home> Kerala
Advertisement

PA Muhammad Riyas: മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരെ കറുത്ത ഉടുമുണ്ട് അഴിച്ച് പ്രതിഷേധം; മധ്യവയസ്കൻ കസ്റ്റഡിയിൽ

Minister PA Muhammad Riyas: ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇയാൾ മന്ത്രിക്ക് നേരെ കറുത്ത തുണി വീശിയത്. ഉടൻതന്നെ ഇയാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.

PA Muhammad Riyas: മന്ത്രി പിഎ മുഹമ്മദ് റിയാസിന് നേരെ കറുത്ത ഉടുമുണ്ട് അഴിച്ച് പ്രതിഷേധം; മധ്യവയസ്കൻ കസ്റ്റഡിയിൽ

തൃശൂർ: ഗുരുവായൂരിൽ മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ കറുത്ത ഉടുമുണ്ട് അഴിച്ച് വീശി മധ്യവയസ്കൻ. ഇന്നലെ രാത്രി 7.45 ഓടെ  ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇയാൾ മന്ത്രിക്ക് നേരെ കറുത്ത തുണി വീശിയത്.  ഉടൻതന്നെ ഇയാളെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. 

റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു കൊണ്ടിരിക്കേയാണ് മന്ത്രി മുഹമ്മദ് റിയാസ് വേദിയിലേക്ക് കടന്നുവന്നത്. ഇതേസമയം വേദിക്ക് തൊട്ടുമുന്നിലായി ഏറെ നേരമായി നിൽക്കുകയായിരുന്ന മധ്യ വയസ്ക്കൻ പെട്ടെന്ന് തന്റെ കറുത്ത ഉടുമുണ്ട് അഴിച്ച് വീശുകയായിരുന്നു. ഉടൻതന്നെ സുരക്ഷാസേന ഇയാളെ കസ്റ്റഡിയിലെടുത്തു.

ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തൃശൂർ: നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയിൽവേ മേൽപ്പാലം  ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളത്തിന് വഴികാട്ടിയാവുകയാണ് ഗുരുവായൂരെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമിക്കും. നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Read More