Home> Kerala
Advertisement

അറുപതിനായിരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്‍കാന്‍ ഗവണ്മെന്റ് പദ്ധതി

കേരളത്തിലെ ഗവണ്മെന്റ് സ്കൂളുകളില്‍ നിന്നുള്ള 6000 വിദ്യാര്‍ത്ഥികള്‍ക്ക് അനിമേഷന്‍,ഇലക്ട്രോണിക്സ്,ഹാര്‍ഡ്വെയര്‍,സൈബര്‍ സേഫ്റ്റി, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ഇതിനായി അടുത്ത മാസം ഒരു ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അറുപതിനായിരം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്‍കാന്‍ ഗവണ്മെന്റ് പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ ഗവണ്മെന്റ് സ്കൂളുകളില്‍ നിന്നുള്ള 6000 വിദ്യാര്‍ത്ഥികള്‍ക്ക് അനിമേഷന്‍,ഇലക്ട്രോണിക്സ്,ഹാര്‍ഡ്വെയര്‍,സൈബര്‍ സേഫ്റ്റി, മലയാളം കമ്പ്യൂട്ടിംഗ് തുടങ്ങിയവയില്‍ പരിശീലനം നല്‍കും. ഇതിനായി അടുത്ത മാസം ഒരു ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (KITE) ആണ് ഇത് സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 7-10  തീയതികളില്‍ 1531 സെന്ററുകളിലായി ക്യാമ്പ് നടക്കും. 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പ്രോഗ്രാം എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ കുട്ടികളുടെ നെറ്റ്വര്‍ക്ക് ആയിരിക്കും ഇതെന്ന് കൈറ്റ് വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അന്‍വര്‍ സാദത്ത്‌ പറഞ്ഞു. ഇങ്ങനെ പരിശീലനം നേടുന്ന കുട്ടികള്‍ അവരുടെ സ്കൂളിലെ മറ്റു കുട്ടികളെക്കൂടി പരിശീലിപ്പിക്കണം. ഏകദേശം ഒരു മില്യനോളം കുട്ടികള്‍ ഈ പരിപാടിയുടെ ഗുണഭോക്താക്കള്‍ ആവും. അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ്, സൈബര്‍ സുരക്ഷ, സ്വകാര്യത സംരക്ഷണം മുതലായവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും

Read More