Home> Kerala
Advertisement

ഒതുക്കപ്പെട്ടവരെ ഒത്തുചേര്‍ത്ത് ശോഭ സുരേന്ദ്രന്‍, പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന് എ. പി അബ്ദുള്ളക്കുട്ടി

സംസ്ഥാന BJPയിലെ ശക്തയായ മഹിളാ നേതാവാണ്‌ ദേശീയ നിര്‍വാഹക സമിതി അംഗവും കൂടിയായ ശോഭ സുരേന്ദ്രന്‍ (Shobha Surendran)...

ഒതുക്കപ്പെട്ടവരെ  ഒത്തുചേര്‍ത്ത് ശോഭ സുരേന്ദ്രന്‍,  പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന്  എ. പി അബ്ദുള്ളക്കുട്ടി

Thiruvanathapuram: സംസ്ഥാന  BJPയിലെ ശക്തയായ മഹിളാ നേതാവാണ്‌  ദേശീയ നിര്‍വാഹക സമിതി അംഗവും കൂടിയായ ശോഭ സുരേന്ദ്രന്‍ (Shobha Surendran)...

എന്നാല്‍, അടുത്തിടെ നടന്ന പാര്‍ട്ടി ദേശീയ,  സംസ്ഥാന  പുന:സംഘടനയില്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കപ്പെട്ടതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.  

പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ശോഭ കടന്നുവരും എന്ന് കരുതിയവര്‍ ഉണ്ടായിരുന്നു.  BJP സംസ്ഥാന പുന:സംഘടന നടന്നപ്പോള്‍   ശോഭ സുരേന്ദ്രന് പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം.   

അടുത്തിടെയായി അവരെ പാര്‍ട്ടി  ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തഴയുന്നതായാണ് പരാതി. മാത്രമല്ല പരാതി മറ നീക്കി പുറത്തുവരികയും ചെയ്തു. എന്നാല്‍, ഇപ്പോള്‍, ശോഭ സുരേന്ദ്രന്‍ ജില്ലകളില്‍ അവഗണിക്കപ്പെട്ടവരെ അണിനിരത്താന്‍ ഒരുങ്ങുന്നുവെന്നാണ് സൂചനകള്‍. ഗ്രൂപ്പ് പോരിന്‍റെ ഭാഗമായി പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരെ തന്‍റെ ഒപ്പം കൂട്ടാനുള്ള  ശ്രമമാണ് ഇപ്പോള്‍ ശോഭ നടത്തുന്നത്. അതായത്,  BJP സംസ്ഥാന അദ്ധ്യക്ഷന്‍  കെ. സുരേന്ദ്രനെതിരെ (K Surendran) സമ്മര്‍ദ്ദം ശക്തമാക്കുക എന്നത് തന്നെ  ലക്ഷ്യം.

അതായത്,  പുനഃസംഘടനയില്‍ അസ്വസ്ഥരായവര്‍  ഏറെയുണ്ട് പാര്‍ട്ടിയില്‍. അവരെ ലക്ഷ്യമിട്ടാണ് ശോഭയുടെ നീക്കം.  താന്‍ നേരിട്ട അവഗണനയ്ക്ക് പരസ്യമായി പ്രതികരിച്ചിട്ടും അതൊക്കെ തുടരെ അവഗണിക്കുകയാണ് സംസ്ഥാന നേതൃത്വം. ഇതിനാലാണ് ശോഭ അടുത്ത നടപടിയിലേയ്ക്ക് കടന്നിരിയ്ക്കുന്നത്. 

അതേസമയം, പാര്‍ട്ടിയില്‍ ഉടലെടുത്ത ഉള്‍പ്പോരില്‍ പ്രതികരണവുമായി  ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ. പി അബ്ദുള്ളക്കുട്ടി (AP Abdullakutty) രംഗത്തെത്തി.  പ്രശ്‌നങ്ങള്‍ സംഘടനക്കുള്ളില്‍ പറയുന്നതാണ് മര്യാദയെന്ന് അദ്ദേഹം പറഞ്ഞു.  കൂടാതെ,  സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Also read: ചേരിപ്പോരില്‍ താമര വാടുമോ? ​അ​സ്വാ​ര​സ്യങ്ങള്‍ പുറത്തായതോടെ പര​സ്യ പ്ര​തി​ക​ര​ണം വി​ല​ക്കി കേ​ന്ദ്ര നേ​തൃ​ത്വം

JPയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായി പുറത്തുവന്നതിന് പിന്നാലെയാണ് പരാതി ഉന്നയിച്ച നേതാക്കള്‍ക്കെതിരെ എ. പി അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. നേരത്തെ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തഴയുന്നുവെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രന്‍, പി.എം വേലായുധന്‍, ശ്രീശന്‍ തുടങ്ങിയ നേതാക്കള്‍ പരാതി ഉന്നയിച്ചിരുന്നു.

Read More