Home> Kerala
Advertisement

News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

News Round Up:കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Galwan Valley Video : ​ഗാൽവാൻ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടു, ചൈനീസ് സൈനീകർക്ക് പരിക്കേറ്റെന്ന് വിശദീകരണം

ലഡാക്കിലെ(Ladak) ​ഗാൽവാൻ താഴ്വരയിലുണ്ടായ ഇന്തോ-ചൈന സംഘർഷത്തിന്റെ വീഡിയോ ചൈന പുറത്ത് വിട്ടു. ചൈനീസ് സ്റ്റേറ്റ് മാധ്യമമാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ കിഴക്കൻ ലഡിക്കിലായിരുന്നു സംഭവം. ഇരുരാജ്യങ്ങളിലെയും സൈനികർ നദി മുറിച്ചുകടക്കുന്നതും, മുന്നോട്ട് പോകുന്നവരിൽ ചിലരെ സൈനികർ തന്നെ തടയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അതേസമയം ഇന്ത്യ അതിർത്തി ലംഘിച്ചുവെന്ന ക്യാപ്ഷനോടെയാണ് ചൈനയുടെ വീഡിയോ.

Toolkit Case ൽ അറസ്റ്റിലായ  Disha Ravi യെ പിന്തുണച്ച്  Greta Thunberg 

ടൂൾകിറ്റ് കേസിൽ (Toolkit Case) അറസ്റ്റിലായ ദിഷ രവിയുടെ (Disha Ravi) കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് ദിശയെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ദിഷയെ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിന് ശേഷം പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് (Greta Thunberg) ദിഷ രവിയെ പിന്തുണച്ച് രംഗത്തെത്തി.

Covid19: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,993 കേസുകൾ 

കൊവിഡ് (Covid19) ബാധിതരുടെ എണ്ണത്തിൽ  തുടർച്ചയായി കുറവ് അനഹുഭാവപ്പെടുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 13,993 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ആകെ രോഗബാധിതരുടെ എണ്ണം 1,09,77,387 ആയിട്ടുണ്ട്.

Vazhakkala Convent Death: ആത്മഹത്യയെന്ന നി​ഗമനത്തിലേക്ക് പോലീസ്,ശരീരത്തിൽ ബലപ്രയോ​ഗ ലക്ഷണങ്ങളില്ല

എറണാകുളം വാഴക്കാല(Vazhakkala) സെൻ്റ് തോമസ് മഠത്തിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന നി​ഗമനത്തിലേക്ക് പോലീസ്. പ്രേത പരിശോധനയിലും തുടർന്ന് ലഭിച്ച ഫോറൻസിക് റിപ്പോർട്ടിലും ശരീരത്തിൽ മുറിവുകളോ ബലപ്രയോ​ഗം നടന്ന ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. മരിച്ച കന്യാസ്ത്രീക്ക് ശത്രുക്കളുമില്ലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More