Home> Kerala
Advertisement

പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കേരളത്തിലെത്തും

പത്തനംതിട്ട ചെന്നീര്‍ക്കര, കൊല്ലം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിട ഉദ്ഘാടന പരിപാടിയിലും പ്രധാന മന്ത്രി പങ്കെടുക്കും.

പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കേരളത്തിലെത്തും

ന്യൂഡല്‍ഹി: കേരളത്തിൽ നിർമിക്കുന്ന പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ഡിസംബറിന് മുമ്പ് പൂർത്തിയാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പുതിയതായി നിർമിക്കുന്ന വിദ്യാലയങ്ങളുടെ തറക്കല്ലിടലിനും പൂർത്തിയായവയുടെ ഉദഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബറില്‍ കേരളത്തില്‍ എത്തും. 

പത്തനംതിട്ട ചെന്നീര്‍ക്കര, കൊല്ലം എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ കെട്ടിട ഉദ്ഘാടന പരിപാടിയിലും പ്രധാന മന്ത്രി പങ്കെടുക്കും. 

കാസര്‍ഗോഡ്, നീലേശ്വരം, കൊട്ടയം, കടുത്തുരുത്തി, പയ്യന്നൂര്‍, പെരിങ്ങോം സിആര്‍പിഎഫ്, കൊച്ചി എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ കേന്ദ്രീയ വിദ്യാലയം റീജിയണല്‍ അധികൃതര്‍ക്കും ലഭിച്ചു. പ്രധാനമന്ത്രി കേരളത്തിലെത്തുന്ന തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Read More