Home> Kerala
Advertisement

Cholera | കോഴിക്കോട് നരിക്കുനി ഭാ​ഗത്തെ കിണറുകളിൽ കോളറയുടെ സാന്നിധ്യം; അടിയന്തര യോ​ഗം വിളിച്ച് ആരോ​ഗ്യവകുപ്പ്

നരിക്കുനിയിൽ ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കിണറുകളിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്

Cholera | കോഴിക്കോട് നരിക്കുനി ഭാ​ഗത്തെ കിണറുകളിൽ കോളറയുടെ സാന്നിധ്യം; അടിയന്തര യോ​ഗം വിളിച്ച് ആരോ​ഗ്യവകുപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കിണറുകളിൽ കോളറയുടെ (Cholera) സാന്നിധ്യം. നരിക്കുനിയിൽ ഭക്ഷ്യവിഷബാധയുണ്ടായ (Food poison) സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് കിണറുകളിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂന്നിടത്താണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധയിലാണ് കിണറുകളിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അടിയന്തര യോ​ഗം വിളിച്ചു. കാക്കൂർ, നരിക്കുനി, താമരശ്ശേരി പഞ്ചായത്തുകളിലെ കിണറുകളിലാണ് കോളറയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

ALSO READ: AIIMS Kerala : സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കാനുദ്ദേശിക്കുന്നത് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ, ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥലം സന്ദർശിച്ചു

കഴിഞ്ഞയാഴ്ച കോഴിക്കോട് ഭക്ഷ്യവിഷബാധയെ തുടർന്ന് രണ്ടരവയസുകാരൻ യാമിൻ മരിച്ചിരുന്നു. വിവാഹ വീട്ടിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നായിരുന്നു കുട്ടിക്ക് വിഷബാധയേറ്റത്. ഇതേതുടർന്ന് വിവാഹ വീടുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസുകളിൽ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

എന്നാൽ മരിച്ച കുട്ടിക്ക് കോളറ ലക്ഷണം ഇല്ലായിരുന്നു. ആദ്യം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ യാമിൻറെ നില ഗുരുതരമായി. ഭക്ഷണം കഴിച്ച് അവശനിലയിലായ ആറ് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവാഹവീട്ടിൽ നിന്നും പാർസലായി കൊണ്ടു വന്ന ഭക്ഷണം കഴിച്ച സമീപ വീടുകളിലെ കുട്ടികൾക്കും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More