Home> Kerala
Advertisement

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകൾ 28-നും 29-നും

ഇരു വിഭാഗങ്ങളിലായി പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്കോ സമയത്തിനോ രജിസ്റ്റർ നമ്പരിനോ മാറ്റമുണ്ടാകില്ല.

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകൾ 28-നും 29-നും

തിരുവനന്തപുരം: പി.എസ്.സി. മാറ്റിവച്ച ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിലെ പരീക്ഷകള്‍ ജൂണ്‍ 28നും ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ വകുപ്പിലെ പരീക്ഷ 29-നും നടത്തും. 

മെഡിക്കൽ ഓഫീസർ(ആയുർവേദ)/അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ(ആയുർവേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷയാണ് 28-ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തുക. നേരത്തെ, 2018 ജൂൺ ഏഴിന് രാവിലെ 7.30 മുതൽ 9.15 വരെയാണ് ഈ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. 

ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്‌) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 29-ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തും. നേരത്തെ, ജൂൺ 13-ന് രാവിലെ 7.30 മുതൽ 9.15 വരെയാണ് ഈ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. 

ഇരു വിഭാഗങ്ങളിലായി പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്കോ സമയത്തിനോ രജിസ്റ്റർ നമ്പരിനോ മാറ്റമുണ്ടാകില്ല.

Read More