Home> Kerala
Advertisement

വിഎസിന്‍റെ പദവി: ഇരട്ടപ്പദവി ഭേദഗതി ബിൽ നിയമസഭ പാസാക്കി

വി എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നതിന്‍റെ അയോഗ്യത മാറ്റാനുള്ള നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തി​െൻറ ​എതിർപ്പോടെയാണ്​ ബിൽ പാസാക്കിയത്​. മുതിർന്ന സി.പി.എം നേതാവ്​ വി.എസ്​ അച്യുതാനന്ദനെ ഭരണപരിഷ്​കരണ കമീഷൻ അധ്യക്ഷനാക്കുന്നതിനായാണ്​ ബിൽ ഭേദഗതി ചെയ്​തത്​.

വിഎസിന്‍റെ  പദവി: ഇരട്ടപ്പദവി ഭേദഗതി ബിൽ നിയമസഭ പാസാക്കി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നതിന്‍റെ അയോഗ്യത മാറ്റാനുള്ള നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തി​െൻറ ​എതിർപ്പോടെയാണ്​ ബിൽ പാസാക്കിയത്​. മുതിർന്ന സി.പി.എം നേതാവ്​ വി.എസ്​ അച്യുതാനന്ദനെ ഭരണപരിഷ്​കരണ കമീഷൻ അധ്യക്ഷനാക്കുന്നതിനായാണ്​ ബിൽ ഭേദഗതി ചെയ്​തത്​. 

എം.എൽ.എ ആയ വി.എസിന്​ ഭരണപരിഷ്​കരണ കമീഷൻ അധ്യക്ഷനാവാനുള്ള സാങ്കേതിക തടസം ഇതോടെ മാറി​.വി.എസിനായി ഇരട്ടപ്പദവി നിയമത്തിൽ ഭേദഗതി വരുത്തിയതിനെ പ്രതിപക്ഷം എതിർത്തു. വി.എസി​െൻറ വായ മൂടിക്കെട്ടി നിശബ്​ദമാക്കാനുള്ള ശ്രമമാണ്​ ഇതെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വി.എസ് പദവി ഏറ്റെടുക്കില്ലെന്നാണ് കരുതുന്നതെന്ന് പ്രതിപക്ഷത്ത് നിന്ന് സംസാരിച്ച വി.ടി.ബൽറാം  പറഞ്ഞു.​

 ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട്   സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത് പ്രകാരമായിരുന്നു ചര്‍ച്ച. വിഎസിനെ അപമാനിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് എസ് ശര്‍മ്മ ചര്‍ച്ചയില്‍ സൂചിപ്പിച്ചു. കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് വെള്ളിയാഴ്ച തന്നെ സഭയില്‍ എത്തിയിരുന്നു. വിഎസിനെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാനാക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും ബില്‍ പാസായതോടെ നീങ്ങി.


അതേ സമയം വിഎസിനെ അപമാനിക്കരുതെന്ന് എസ് ശര്‍മ്മ എംഎല്‍എ. കമ്യൂണിസ്റ്റാവുകയാണ് മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആവുന്നതിനേക്കാള്‍ പ്രധാനം. വിഎസിന്റെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി സംബന്ധിച്ച ബില്‍ സഭയില്‍ ചര്‍ച്ച ചെയ്യുമ്പോഴായിരുന്നു ശര്‍മയുടെ പരാമര്‍ശം. വിഎസിനെ അപമാനിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ശര്‍മ പറഞ്ഞു.

Read More