Home> Kerala
Advertisement

അക്രമരാഷ്ട്രീയം: ഗവർണര്‍ കാഴ്ചക്കാരനാവരുതെന്ന് കുമ്മനം

സംസ്ഥാനത്ത് നടക്കുന്ന സിപിഐഎം അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലപാതകങ്ങൾ ചർച്ചയാവുന്നത് ഭയന്ന് സിപിഎം കണ്ണൂരിൽ കൊല്ലാക്കൊല രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സിപിഎം പക്ഷം ചേരുന്നുവെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

അക്രമരാഷ്ട്രീയം: ഗവർണര്‍ കാഴ്ചക്കാരനാവരുതെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സിപിഐഎം അക്രമങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലപാതകങ്ങൾ ചർച്ചയാവുന്നത് ഭയന്ന് സിപിഎം കണ്ണൂരിൽ കൊല്ലാക്കൊല രാഷ്ട്രീയത്തിലേക്ക് ചുവടുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സിപിഎം പക്ഷം ചേരുന്നുവെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. 

സംസ്ഥാനത്തിന്‍റെ ചുമതല നിര്‍വഹിക്കാനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണം. സംസ്ഥാനത്ത് ഈ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

സിപിഎം അക്രമങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ പാര്‍ട്ടി നേതൃത്വം വീണ്ടും കാണും.  നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച് സിപിഎം വീണ്ടും അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

 

Read More