Home> Kerala
Advertisement

സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്; പിന്മാറാതെ തൃപ്തി!

പൊലീസ് സംരക്ഷണം ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന് ഉറച്ചു നില്‍ക്കുകയാണ് തൃപ്തി.

സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്; പിന്മാറാതെ തൃപ്തി!

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തിയ്ക്കും സംഘത്തിനും സംരക്ഷണം നല്‍കാനാകില്ലെന്ന്‍ പൊലീസ് അറിയിച്ചു. 

എന്നാല്‍ പൊലീസ് സംരക്ഷണം ലഭിച്ചില്ലെങ്കിലും ശബരിമലയില്‍ പോകുമെന്ന് ഉറച്ചു നില്‍ക്കുകയാണ് തൃപ്തി. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തൃപ്തിയ്ക്കും കൂട്ടര്‍ക്കും സംരക്ഷണം നല്‍കേണ്ടതില്ലെന്ന തീരുമാനം എടുത്തത്‌.

എന്നാല്‍ തിരിച്ച് പോകാന്‍ വിമാനത്താവളം വരെ സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും പൊലീസ് തൃപ്തിയെ അറിയിച്ചിട്ടുണ്ട്. 

ശബരിമല ദര്‍ശനം തന്‍റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പുമായാണ് തൃപ്തി എത്തിയിരിക്കുന്നത്.

Also read: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍

അതിനിടെ തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ നടക്കുന്ന നാമജപ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 
തൃപ്തി ദേശായിയേയും സംഘത്തെയും തിരികെ അയക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ പറയുന്നത്.

Also read: ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍

ഇതിനിടയില്‍ ശബരിമലയിലേയ്ക്ക് തിരിച്ച ബിന്ദുവിനെ ആക്രമിച്ച കേസില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Read More