Home> Kerala
Advertisement

KSU March: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ എസ് യു മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

KSU March Clash: കെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.

KSU March: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കെ എസ് യു മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

കണ്ണൂർ: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെ എസ് യു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്.

കെ എസ് യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ കൊണ്ടുപോകുകയായിരുന്ന പോലീസ് വാഹനം തടയാനും ശ്രമമുണ്ടായി. ബാരിക്കേഡിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു.

ALSO READ: പറമ്പിൽ തേങ്ങ പെറുക്കാൻ പോയപ്പോൾ കിട്ടിയ വസ്തു തുറക്കാൻ നോക്കി; കണ്ണൂരിൽ വയോധികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു

മലബാറിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു നടത്തുന്ന സമരത്തിനിടെ ചൊവ്വാഴ്ച കോഴിക്കോട് ഹയർ സെക്കന്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറെ കെ എസ് യു പ്രവർത്തകർ ഉപരോധിച്ചിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും രണ്ടാംഘട്ട അലോട്ട്മെന്റിൽ സീറ്റ് ലഭിക്കാത്ത രണ്ട് വിദ്യാർഥികളുമായാണ് കെ എസ് യു പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More