Home> Kerala
Advertisement

23, 24, 25 തീയതികളില്‍ ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല, ശ്രദ്ധിക്കുക...!!

ഈ മൂന്നു ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്താത്തതിനാല്‍ തിരിച്ച് 26, 27, 28 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നിന്നും കേരള, മംഗള എക്സ്പ്രസ്സുകള്‍ ഉണ്ടാവില്ലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

23, 24, 25 തീയതികളില്‍ ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തില്ല, ശ്രദ്ധിക്കുക...!!

കൊച്ചി: കേരളത്തില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള തീവണ്ടികള്‍ ഈ മാസം 23, 24, 25 തീയതികളില്‍ സര്‍വീസ് നടത്തില്ല.

ട്രാക്കിലെ അറ്റകുറ്റപ്പണികൾ മൂലം തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന കേരള എക്സ്പ്രസും (12625) എറണാകുളത്തുനിന്നും പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസും (12617)  ഈ മൂന്ന് ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ലയെന്ന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഈ മൂന്നു ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും സര്‍വീസ് നടത്താത്തതിനാല്‍ തിരിച്ച് 26, 27, 28 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നിന്നും കേരള, മംഗള എക്സ്പ്രസ്സുകള്‍ ഉണ്ടാവില്ലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതുപോലെ ഫെബ്രുവരി 26 ന് കൊച്ചുവേളിയില്‍ നിന്നും ചണ്ഡീഗഡിലേക്കും 29 ന് തിരിച്ചും സര്‍വീസ് നടത്തേണ്ട കേരള സമ്പർക്ക ക്രാന്തി എക്സ്‌പ്രസും അതുപോലെ 28 ന് കൊച്ചുവേളിയിൽ നിന്ന് ഡെറാഡൂണിലേക്കും മാർച്ച് രണ്ടിന്‌ തിരിച്ച് കേരളത്തിലേക്കും സർവീസ് നടത്തേണ്ടിയിരുന്ന കൊച്ചുവേളി-ഡെറാഡൂൺ എക്സ്‌പ്രസും റദ്ദാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൂടാതെ ഫെബ്രുവരി 28 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്നതും അതുപോലെ ന്യൂഡല്‍ഹിയില്‍ നിന്നും ഫെബ്രുവരി 29 നും മാര്‍ച്ച് 1 നും  തിരിക്കുന്ന  കേരള എക്സ്പ്രസും വേറെ റൂട്ട് വഴിയായിരിക്കും ഓടുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  

Read More