Home> Kerala
Advertisement

Progressive Filmmakers Association: മലയാള സിനിമയിൽ ബദൽ സംഘടനയുമായി പ്രവർത്തകർ; ലക്ഷ്യം പുതിയ സിനിമാ സംസ്കാരം

അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, തുടങ്ങിയവർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബദൽ സംഘടനയെ പറ്റിയുളള സൂചനയുള്ളത്.

Progressive Filmmakers Association: മലയാള സിനിമയിൽ ബദൽ സംഘടനയുമായി പ്രവർത്തകർ; ലക്ഷ്യം പുതിയ സിനിമാ സംസ്കാരം

മലയാള ചലച്ചിത്ര രം​ഗത്ത് ബദൽ സംഘടന വരുന്നു. സിനിമ മേഖലയിലെ നവീകരണം ലക്ഷ്യമിട്ട് പ്രോ​ഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്ന പേരിലായിരിക്കും പുതിയ സംഘടന വരിക. ചലച്ചിത്ര പ്രവർത്തകർക്ക് ഇത് സംബന്ധിച്ച കത്ത് നൽകി.

അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി, റിമ കല്ലിങ്കൽ, ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ബദൽ സംഘടനയെ പറ്റിയുളള സൂചനയുള്ളത്.

Read Also: മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; ഒരാൾ പിടിയിൽ

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യം വെയ്ക്കുന്ന സംഘടനയിൽ മലയാള സിനിമയിലെ പിന്നണി പ്രവർത്തകരും ഉൾപ്പെടും. പുത്തൻ സിനിമ സംസ്കാരം രൂപപ്പെടുത്തി മലയാള സിനിമയെ നവീകരിക്കുമെന്ന് പ്രസ്താവനയിൽ ചൂണ്ടികാട്ടുന്നു.

മറ്റു വ്യവസായങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സിനിമാമേഖല പിന്നിലാണെന്നും ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉൾക്കൊണ്ട് മലയാള ചലച്ചിത്ര മേഖലയെ വർത്തമാനകാലത്തിലേക്ക് കൊണ്ടു വരേണ്ട സമയമാണ് ഇതെന്നും പ്രസ്താവനയിൽ പറയുന്നു. 

സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളിൽ വേരൂന്നിയ സംഘടന, തൊഴിലാളികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും സിനിമാ വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിന് പ്രവർത്തിക്കുമെന്നും കത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More