Home> Kerala
Advertisement

ശബരിമലയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല, തീർത്ഥാടകർക്കായുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കണം: മുഖ്യമന്ത്രി

കൃത്യമായ മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവർത്തികമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദർശനം കോംപ്ലക്സിന്റേയും ദേവസ്വം ബോർഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല, തീർത്ഥാടകർക്കായുള്ള മറ്റു സൗകര്യങ്ങൾ ഒരുക്കണം:  മുഖ്യമന്ത്രി

പത്തനംതിട്ട: കൃത്യമായ മാസ്റ്റർ പ്ലാനിന്‍റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവർത്തികമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദർശനം കോംപ്ലക്സിന്റേയും ദേവസ്വം ബോർഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയിൽ പ്രാധാന്യം നൽകേണ്ടത്. തീർത്ഥാടകർ വരികയും ദർശനം നടത്തി വേഗത്തിൽ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. ഇവിടെ വികസനത്തിന്റെ പേരിൽ കൂടുതൽ കോൺക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീർത്ഥാടകർക്കായി മറ്റു സൗകര്യങ്ങൾ ഒരുക്കണം. അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ വികസന പ്രവർത്തനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു 

 

Read More