Home> Kerala
Advertisement

"പ്രിയ രമേശ്‌, ഇവിടെയാണ്‌ കേരളം മാതൃകയാവുന്നത്"; ജനരക്ഷായാത്ര അനുവദിച്ചതിനെതിരെ ചെന്നിത്തലയുടെ പ്രതികരണത്തിന് പിണറായിയുടെ മറുപടി

ബിജെപിയുടെ ജനരക്ഷായാത്ര കേരളത്തില്‍ അനുവദിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയ രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് പോലെയോ നേതാക്കളെ അറസ്റ്റു ചെയ്തോ അനുമതി നിഷേധിച്ചോ സുരക്ഷാ നൽകാതെയോ കേരളത്തിൽ ബിജെപിയുടെ "ജനരക്ഷാ യാത്ര"യെ നേരിടാതെ നിലപാട് സ്വീകരിച്ചത് കേരളത്തിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ജനാധിപത്യ ബോധം കൊണ്ടാണെന്ന് പിണറായി പറഞ്ഞു.

തിരുവനന്തപുരം: ബിജെപിയുടെ ജനരക്ഷായാത്ര കേരളത്തില്‍ അനുവദിച്ച ഇടതുപക്ഷ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയ രമേശ്‌ ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതര രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് പോലെയോ നേതാക്കളെ അറസ്റ്റു ചെയ്തോ അനുമതി നിഷേധിച്ചോ സുരക്ഷാ നൽകാതെയോ കേരളത്തിൽ ബിജെപിയുടെ "ജനരക്ഷാ യാത്ര"യെ നേരിടാതെ നിലപാട് സ്വീകരിച്ചത് കേരളത്തിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ജനാധിപത്യ ബോധം കൊണ്ടാണെന്ന് പിണറായി പറഞ്ഞു.

കേരളവും കേരള സർക്കാരും അഭിമാനത്തോടെ വ്യത്യസ്തത പുലർത്തുന്നത്. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി മാറുന്നത്. എന്നാല്‍ കേരളം അതിന്റെ ഹരിതാഭമായ പ്രകൃതിയും ഉയർന്ന നിലവാരത്തിലുള്ള ജീവിതവും കാണാനും അനുഭവിക്കാനും എല്ലാവരെയും സ്വാഗതം ചെയ്യുമ്പോൾ തന്നെ, ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകർക്കാൻ ഒരുമ്പെട്ട് വരുന്നവരെ കർക്കശമായി നേരിടുമെന്നും പിണറായി രമേശ്‌ ചെന്നിത്തലയ്ക്ക് ഉറപ്പു നല്‍കി.
പിണറായിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ

Read More