Home> Kerala
Advertisement

Rabies: പന്തളത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

Pet dog that bite housewife diagnosed with rabies: വെള്ളിയാഴ്ച രാവിലെയാണ് പൂഴിക്കാട് സ്വദേശി ശ്രീകലയ്ക്ക് വളര്‍ത്തു നായയുടെ കടിയേറ്റത്.

Rabies: പന്തളത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട: പന്തളത്ത് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പൂഴിക്കാട് സ്വദേശി ശ്രീകലയ്ക്ക് ആണ് വളര്‍ത്തു നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

രാവിലെ പാല്‍ വിതരണത്തിന് പോയപ്പോഴാണ് ശ്രീകലയ്ക്ക് നായയുടെ കടിയേറ്റത്. വീട്ടമ്മയെ കടിച്ച നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവ് നായ്ക്കളെ കടിച്ച ശേഷം ചത്തിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ALSO READ: വെറും 20 രൂപയ്ക്ക് എസി ബസിൽ യാത്ര; കിടിലൻ സർവീസുമായി കെഎസ്ആർടിസി

ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ; കവ്വായി കായൽ തീരത്ത് മണൽ ശില്പമൊരുക്കി 

ജലാശയങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഓർമ്മപ്പെടുത്തി പയ്യന്നൂർ നഗരസഭ കവ്വായി കായൽ തീരത്ത് മണൽ ശില്പമൊരുക്കി. ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 സീസൺ 2, ശുചിത്വ നഗരം സുന്ദര നഗരം പയ്യന്നൂർ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ  ഭാഗമായാണ് കവ്വായി കായൽ തീരത്ത് കൂറ്റൻ മണൽശില്പം തീർത്തത്. 36 അടി നീളവും 6 അടി  വീതിയിലും 4 അടി ഉയരത്തിലുമായാണ് ശില്പം നിർമ്മിച്ചത്. ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ എട്ടോളം പേർ ചേർന്നാണ് മണൽശില്പം തീർത്തത്.

മനുഷ്യൻ പ്രകൃതിയിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ നേർകാഴ്ച്ച കൂടിയാണ് "അതിജീവനം" എന്ന മണൽ ശില്പമെന്ന് ശില്പി ഉണ്ണി കാനായി പറഞ്ഞു. കായൽ തീരത്ത് മണൽ ശില്പത്തിന്റെ ഉദ്ഘാടനം പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ നിർവ്വഹിച്ചു. ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. ശില്പി ഉണ്ണി കാനായിയെ എം.എൽ.എ. ആദരിച്ചു. തുടർന്ന് ശുചിത്വ പ്രതിജ്ഞ കെ.യു.രാധാകൃഷ്ണൻ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികൾ, സന്നദ്ധസംഘടന, കുടുംബശ്രീ, ഹരിതകർമ്മസേന, എൻ.എസ്.എസ്. വളണ്ടിയർമാർ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More