Home> Kerala
Advertisement

സമാധാനപരമായ തിരഞ്ഞെടുപ്പിന് കേരളത്തിലെ ജനങ്ങള്‍ സഹകരിച്ചു: ലോകനാഥ് ബെഹ്‌റ

സമാധാനപരമായും സംഘര്‍ഷ രഹിതമായും പോളിംഗ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

സമാധാനപരമായ തിരഞ്ഞെടുപ്പിന് കേരളത്തിലെ ജനങ്ങള്‍ സഹകരിച്ചു: ലോകനാഥ് ബെഹ്‌റ

തിരുവനന്തപുരം: സമാധാനപരമായും സംഘര്‍ഷ രഹിതമായും പോളിംഗ് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനം അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ച പൊലീസിലെ എല്ലാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക വിഭാഗങ്ങളിലെ ജവാന്മാര്‍ക്കും സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍മാര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു. 
സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ സഹകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ശന നിര്‍ദ്ദേശങ്ങളായിരുന്നു ഡിജിപി പുറപ്പെടുവിച്ചിരുന്നത്. തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്നും അദ്ദേഹം താക്കീത് നല്‍കിയിരുന്നു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. 

 

Read More