Home> Kerala
Advertisement

വിരമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി

വിരമിച്ച ജീവനക്കാര്‍ക്ക് കെ‌എസ്‌ആർടിസി പെൻഷൻ നൽകിയേ മതിയാവൂ എന്ന് ഹൈക്കോടതി . സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള മതിയായ കാരണമല്ല . സ്ഥാപനത്തിനു വേണ്ടി രക്തവും വിയർപ്പും ഒഴുക്കിയവർക്ക് പെൻഷൻ നൽകാത്തത് നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

വിരമിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ‌എസ്‌ആർടിസി പെൻഷൻ നൽകിയേ മതിയാവൂ എന്ന് ഹൈക്കോടതി .  സാമ്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനുള്ള മതിയായ കാരണമല്ല . സ്ഥാപനത്തിനു വേണ്ടി രക്തവും വിയർപ്പും ഒഴുക്കിയവർക്ക് പെൻഷൻ നൽകാത്തത് നീതീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

കെ‌എസ്‌ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. സാമ്പത്തിക ബാധ്യത മൂലമാണ് പെൻഷൻ നൽകാന്‍ കഴിയാത്തതെന്ന് കെ‌എസ്‌ആർടിസി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് പെൻഷൻ കൊടുക്കാതിരിക്കാനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

2002 ലെ ഹൈക്കോടതി നിർദ്ദേശം സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദിവസവരുമാനത്തിന്‍റെ 10 ശതമാനം പ്രത്യേക അക്കൗണ്ടിൽ ട്രഷറിയിൽ അടയ്ക്കാനായിരുന്നു നിർദ്ദേശം. ജീവനക്കാർ വിരമിക്കുമ്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഈ പണം ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Read More