Home> Kerala
Advertisement

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം

സര്‍ക്കരിന്റേത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നും സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടേയും നിലപാട് കൂടി പരിഗണിക്കണമെന്നും രാജകുടുംബം വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം

പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പന്തളം രാജകുടുംബം. സ്ത്രീ പ്രവേശനത്തില്‍ തങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു.

സര്‍ക്കരിന്റേത് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായമാണെന്നും സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന്റെയും തന്ത്രിയുടേയും നിലപാട് കൂടി പരിഗണിക്കണമെന്നും രാജകുടുംബം വ്യക്തമാക്കി.

എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനോപ്പമാണ് തങ്ങളെന്നും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കാനാണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിക്കും.

നേരത്തെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. വിവേചനത്തിന്‍റെ പേരിലല്ല, വിശ്വാസത്തിന്‍റെ പേരിലാണ് പിന്തുണയ്ക്കാത്തത് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Read More