Home> Kerala
Advertisement

പമ്പയിലെ മണല്‍ നീക്കം;പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ ആയുധം!

സ്പ്രിങ്ക്ലര്‍ ഇടപാടില്‍ പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രതിപക്ഷം പമ്പയിലെ മണല്‍ നീക്കത്തിലും സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്.

പമ്പയിലെ മണല്‍ നീക്കം;പ്രതിപക്ഷത്തിന് പുതിയ രാഷ്ട്രീയ ആയുധം!

തിരുവനന്തപുരം:സ്പ്രിങ്ക്ലര്‍ ഇടപാടില്‍ പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പ്രതിപക്ഷം പമ്പയിലെ മണല്‍ നീക്കത്തിലും സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്.

പമ്പയിലെ മണല്‍ നീക്കത്തില്‍ വന്‍ കൊള്ളയാണ് പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറയുന്നു.

സര്‍ക്കാരിനെ കടന്നാക്രമിച്ച രമേശ്‌ ചെന്നിത്തല കോവിഡിന്റെ മറവില്‍ എന്ത് കൊള്ളയും സംസ്ഥാനത്ത് നടക്കുമെന്ന് പിണറായി സര്‍ക്കാര്‍ തെളിയിക്കുകയാണെന്നും പറഞ്ഞു.

ആരും ചോദിക്കാനും പറയാനും ഇല്ലാത്ത നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രമേശ്‌ ചെന്നിത്തല പരിഹസിച്ചു.

മണല്‍ നീക്കം നിര്‍ത്തിവെയ്ക്കാനുള്ള വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷ ആരോപണം ശെരിവെയ്ക്കുന്നതാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

മാലിന്യം വാരാനുള്ള അനുവാദത്തെ മണല്‍ കടത്താനുള്ള അവസരം ആക്കുകയാണ് ചെയ്തത്.കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിന് 
ആരും അറിയാതെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് കളക്ടറെ കൊണ്ട് ഉത്തരവ് ഇടിയിക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വനം വകുപ്പ് മണല്‍ നീക്കം നടത്തണം എന്ന കാബിനറ്റ്‌ തീരുമാനം അട്ടിമറിക്കപെട്ടു,2019 ലെ കാബിനറ്റ്‌ തീരുമാനം ചൂണ്ടിക്കാട്ടിയ രമേശ്‌ ചെന്നിത്തല
വിരമിച്ച ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെളികോപ്ട്ടറില്‍ നിലയ്ക്കലില്‍ പോയി മണല്‍ക്കൊള്ള നടത്താന്‍ വഴിയൊരുക്കിയതെന്നും 

രമേശ്‌ ചെന്നിത്തല ആരോപിക്കുന്നു.
വിഷയം വിവാദമായതിനെ തുടര്‍ന്നാണ്‌ വനം വകുപ്പ് മണലെടുപ്പും നീക്കവും തടഞ്ഞുകൊണ്ട്‌ ഉത്തരവ് ഇറക്കിയത്.

ദുരന്ത നിവാരണ സേനയുടെ ഉത്തരവില്‍ പമ്പയില്‍ നിന്ന് മണല്‍ എടുക്കാം എന്നാല്‍ ഇത് പുറത്തേക്ക് കൊണ്ട് പോകാന്‍ പാടില്ല,എന്നും വ്യക്തമാക്കുന്നു.

Also Read:പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് കെ.സുരേന്ദ്രന്‍

അതേസമയം കഴിഞ്ഞ മാസം 29 ന് മുന്‍ ചീഫ് സെക്രട്ടറി,റെവന്യു സെക്രട്ടറി,ഡിജിപി എന്നിവര്‍ സ്ഥലം നിരീക്ഷിക്കുകയും വനം വകുപ്പിന്‍റെ അനുമതിക്ക് 
കാത്ത് നില്‍ക്കാതെ മണല്‍ നീക്കത്തിന് അടിയന്തരമായി നടപടി സ്വീകരിക്കണം എന്ന് ചീഫ് സെക്രട്ടറി വാക്കാല്‍ ഉത്തരവ് നല്‍കുകയും ആയിരുന്നു.

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുന്നത്.ഗുരുതരമായ വീഴ്ച്ച സര്‍ക്കരിനുണ്ടായെന്നും ഇതിന് 
പിന്നില്‍ വന്‍ ക്രമക്കേട്‌ നടന്നതായും പ്രതിപക്ഷം കുറ്റപെടുത്തുന്നു.

Read More