തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയൊരുക്കം' യാത്രയുടെ സമാപന സമ്മേളനം നാളെസെന്ട്രല് സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനത്തില്‍ നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
വൈകീട്ട് നാലരക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച 'പടയോരുക്കം' നവംബര്‍ 1 ന് കാസര്‍കോട് കുമ്പളയില്‍നിന്ന് ആരംഭിച്ച് 30ന് തിരുവനന്തപുരം വെള്ളറടയിലാണ് അവസാനിച്ചത്.
ഡിസംബര്‍ 1 ന് ശംഖുംമുഖത്ത് നടത്താനിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റു മൂലം മാറ്റിവയ്ക്കേണ്ടതായി വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് സമ്മേളനം 14ലേയ്ക്ക് മാറ്റിയത്.
സമാപന സമ്മേളത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം. എം. ഹസന് അധ്യക്ഷതവഹിക്കും. രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്ച രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി അവിടെനിന്ന് ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കും. വൈകീട്ട് മൂന്നിന് പൊലീസ് ഗ്രൗണ്ടില്‍ മുന്‍മന്ത്രി ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. അതിനുശേഷം 'പടയൊരുക്കം' സമാപന സമ്മേളനത്തിലും പങ്കെടുത്തശേഷം രാഹുല്‍ ഗാന്ധി രാത്രി ഏഴരയോടെ ഡല്‍ഹിക്ക് മടങ്ങും.