Home> Kerala
Advertisement

ഓൺലൈനിൽ ഓർഡര്‍ ചെയ്തത് വാച്ച്, കിട്ടിയത് കാലിപ്പെട്ടി; ഒടുവിൽ നഷ്ടപരിഹാരം ഇരട്ടിത്തുക

ആമസോണില്‍ നിന്നുമാണ് ടൈറ്റാന്‍ അനലിറ്റിക് സില്‍വര്‍ വാച്ച് ജസീല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചതാകട്ടെ ഒഴിഞ്ഞ പെട്ടിയും. പരാതിയുമായി ആമസോണുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം തരാനാകില്ലെന്നായിരുന്നു മറുപടി. മൂന്ന് വര്‍ഷത്തോളമാണ് ജസീല്‍ നിയമപോരാട്ടം നടത്തിയത്.

ഓൺലൈനിൽ ഓർഡര്‍ ചെയ്തത് വാച്ച്, കിട്ടിയത് കാലിപ്പെട്ടി; ഒടുവിൽ നഷ്ടപരിഹാരം ഇരട്ടിത്തുക

മലപ്പുറം: ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ കബളിപ്പിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി ഇരട്ടിത്തുക നല്‍കാന്‍ ഉത്തരവ്. തേഞ്ഞിപ്പാലം പുളിക്കല്‍ സ്വദേശി പി ജസീലിനാണ് വാച്ച് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കാലിപ്പെട്ടി ലഭിച്ചത്. മൂന്നുവര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവായത്.

ആമസോണില്‍ നിന്നുമാണ് ടൈറ്റാന്‍ അനലിറ്റിക് സില്‍വര്‍ വാച്ച് ജസീല്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചതാകട്ടെ ഒഴിഞ്ഞ പെട്ടിയും. പരാതിയുമായി ആമസോണുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം തരാനാകില്ലെന്നായിരുന്നു മറുപടി. മൂന്ന് വര്‍ഷത്തോളമാണ് ജസീല്‍ നിയമപോരാട്ടം നടത്തിയത്. 

Read Also: Sonali Phogat Passes Away: ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു

മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് ഇരട്ടിത്തുക നല്‍കാന്‍ ഉത്തരവിറക്കിയത്. വാച്ചിന്റെ വില 3495 രൂപയും 9 ശതമാനം പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതിചിലവിലേക്കായി പതിനായിരം രൂപയുമടക്കമാണ് ജസീലിന് ലഭിക്കുക.

2019 ലാണ് ജസീല്‍ വാച്ചിനായി ഓര്‍ഡര്‍ നല്‍കിയത്. അന്ന് തൊട്ട് തുടങ്ങിയ പോരാട്ടത്തിന് വിരാമമായാണ് നാല്‍പ്പതിനായിരത്തോളം രൂപ നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഓൺലൈനിൽ സാധനങ്ങൾക്ക് പകരം മരക്കട്ടയും കാലിപ്പെട്ടികളും ലഭിച്ച നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരം വിധികളോടെ തട്ടിപ്പുകൾ കുറയുമെന്നാണ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More