Home> Kerala
Advertisement

ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും: കെ. മുരളീധരന്‍

ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. കേ​ര​ള​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​പ്നം കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും: കെ. മുരളീധരന്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തിര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളം യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ മു​ര​ളീ​ധ​ര​ന്‍ എം​എ​ല്‍​എ. കേ​ര​ള​ത്തി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​പ്നം കാ​ണേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഉ​മ്മ​ന്‍ ചാ​ണ്ടി ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അദ്ധ്യക്ഷന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് പാ​ര്‍​ട്ടി​യു​ടെ ആ​കെ അ​ഭി​പ്രാ​യ​മാ​ണ്. ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും വിജയിക്കും. എന്നാല്‍  
മ​ത്സ​രി​ക്കുന്ന കാര്യം ഉ​മ്മ​ന്‍ ചാ​ണ്ടി തന്നെ തീരുമാനിക്കുമെന്നും, കൂടാതെ ഈ വിഷയത്തില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് തന്‍റെ  അഭിപ്രായമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, സംസ്ഥാനത്ത് ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്‌നവും കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമായി മാറുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

 

Read More