Home> Kerala
Advertisement

ഓൺ ലൈൻ ക്ലാസുകൾ;അപാകതകൾ പരിഹരിക്കണം;സർക്കാരിനെതിരെ എബിവിപി

സംസ്ഥാന സർക്കാർ കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങളെയും വഞ്ചിക്കുകയാണെന്ന് എബിവിപി ആരോപിക്കുന്നു.

ഓൺ ലൈൻ ക്ലാസുകൾ;അപാകതകൾ പരിഹരിക്കണം;സർക്കാരിനെതിരെ എബിവിപി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളെയും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങളെയും വഞ്ചിക്കുകയാണെന്ന് എബിവിപി ആരോപിക്കുന്നു.
 
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍  ഓൺലൈൻ ക്ലാസുകളുടെ ട്രയലിന് ശേഷം  ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. 
സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സൗകര്യമെത്തിക്കുമെന്ന് പറഞ്ഞ സർക്കാർ നിരവധി വിദ്യാർത്ഥികളെയും കുടുംബങ്ങളെയും വഞ്ചിക്കുന്ന സമീപനം  
തുടരുകയാണെന്ന്  എബിവിപി പറയുന്നു.
ഇനിയും ഒട്ടനവധി വിദ്യാർത്ഥികളാണ് പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. 
ഓൺലൈൻ പഠനത്തിലെ അപാകതകൾ സർക്കാർ പരിഹരിക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും
ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് , 
'നീതിയില്ലാത്ത ലോകത്ത് നീതിക്കായ് ഞാൻ പോവുന്നു' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിൻ്റെയും 
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൻ്റെയും വീട്ടിലേക്ക് എബിവിപി  സാമൂഹ്യ നീതിയാത്ര നടത്തി.

Also Read:മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ കൊലക്കേസ് പ്രതിയോ..?ചോദ്യമുയര്‍ത്തി ബിജെപി നേതാവ്!

പഠിക്കുവാനുള്ള അവകാശമുള്ള ഒരു വിദ്യാർത്ഥിക്ക് പോലും പഠിക്കാനുള്ള അവസരം നഷ്ടപ്പെടരുത് എന്ന് ആവശ്യപ്പെട്ടാണ് എബിവിപി 
പ്രതിഷേധമുയർത്തുന്നത്.
നേരത്തെ ഡിജിറ്റൽ ക്ലാസിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള  കുട്ടികൾക്ക് ടി വി, ടാബ്ലെറ്റ് , സ്മാർട്ട്  ഫോൺ എന്നിവ എത്തിയ്ക്കുന്നതിനുള്ള 
നടപടികളും എബിവിപി ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് സംഘടന പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നത്.

Read More