Home> Kerala
Advertisement

Onam 2024: ഓണക്കാല പ്രത്യേക പരിശോധനയുമായി ലീഗൽ മെട്രോളജി

Onam special inspection: പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കും.

Onam 2024: ഓണക്കാല പ്രത്യേക പരിശോധനയുമായി ലീഗൽ മെട്രോളജി

തിരുവനന്തപുരം: ഓണ വിപണിയിൽ അളവ് തൂക്ക ക്രമക്കേടുകൾ ഒഴിവാക്കുന്നതിന് പരിശോധന നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത അഞ്ച് ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കും.

പാചകവാതക വിതരണ വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണ്. സെപ്റ്റംബർ അഞ്ച് മുതൽ പരിശോധന ആരംഭിച്ചു. പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്.

ALSO READ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും പ്രഖ്യാപിച്ചു; അഡ്വാൻസ് ലഭിക്കുക ഇത്രയും

പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങൾ, വസ്ത്രവ്യാപാര കടകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തും. ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എം എസ്, പ്രദീപ് പി എസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More