Home> Kerala
Advertisement

Onam 2021 Viral News..!! പെട്രോള്‍ അടിക്കൂ, പെട്രോള്‍ സമ്മാനം നേടൂ.....!! ഓണ സമ്മാന പദ്ധതിയുമായി പമ്പുടമ

കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധി ഏറെ രൂക്ഷമാണ്. ജനങ്ങള്‍ വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോഴും പെട്രോള്‍, ഡീസല്‍ പാചകവാതകം തുടങ്ങിയവയുടെ വിലയ്ക്ക് യാതൊരു കുറവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ല.

Onam 2021 Viral News..!! പെട്രോള്‍ അടിക്കൂ, പെട്രോള്‍ സമ്മാനം നേടൂ.....!! ഓണ സമ്മാന പദ്ധതിയുമായി പമ്പുടമ

തൊടുപുഴ:  കോവിഡ് ഉയര്‍ത്തിയ സാമ്പത്തിക പ്രതിസന്ധി ഏറെ രൂക്ഷമാണ്.  ജനങ്ങള്‍  വിലക്കയറ്റത്തില്‍ നട്ടം തിരിയുമ്പോഴും പെട്രോള്‍, ഡീസല്‍ പാചകവാതകം   തുടങ്ങിയവയുടെ വിലയ്ക്ക് യാതൊരു കുറവും കേന്ദ്ര, സംസ്ഥാന   സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ല.  

കോവിഡ്   (Covid-19) വ്യപനത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും നടുവില്‍ വീണ്ടുമൊരു ഓണക്കാലം  (Onam 2021) എത്തിയിരിയ്ക്കുകയാണ്.  ഓണക്കിറ്റുമായി  (Onam Kit) സര്‍ക്കാര്‍ എത്തുമ്പോള്‍ വന്‍ ഡിസ്കൗണ്ടുമായി വ്യാപാരികളും എത്തുന്നുണ്ട്... 

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ധന വിലയ്ക്ക്  (Fuel Price) മാറ്റമില്ല എങ്കിലും  രാജ്യത്ത്  പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു തന്നെയാണ്. ആ  അവസരത്തില്‍  സംസ്ഥാനത്തെ ഒരു പെട്രോള്‍ പമ്പ് ഉടമ  പ്രഖ്യാപിച്ച ഓണ സമ്മാന പദ്ധതി  (Onam Lucky draw) വൈറലാവുകയാണ്.

Also Read: Thiruvonam Bumper 2021: ഭാഗ്യദേവത വീണ്ടുമെത്തുന്നു..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ഇന്ന്, സെപ്റ്റംബർ 19ന് നറുക്കെടുപ്പ്

ഓണത്തിന് "വിലയേറിയ"  സമ്മാന പദ്ധതിയാണ് പെട്രോള്‍ പമ്പ്  ഉടമ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒന്നാം സമ്മാനം 30 ലിറ്റര്‍ പെട്രോള്‍...!!  തോടുപുഴയിലെ   മുതലക്കോടം  ചൂണാട്ട് പമ്പ്  ഉടമയാണ്  ഓണ സമ്മാന പദ്ധതിയുമായി എത്തിയിരിയ്ക്കുന്നത്.

Also Read: Onam 2021: ഓണമെത്തുന്നു, ഒപ്പം കിറ്റും, ആഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം

അത്തം  മുതല്‍  ചൂണാട്ട് പമ്പില്‍ നിന്നും  ഇന്ധനം നിറയ്ക്കുന്ന ഭാഗ്യശാലികള്‍ക്കാണ് പെട്രോള്‍ സമ്മാനമായി ലഭിക്കുക.

അത്തം മുതല്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഇവിടെ നിന്ന് ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. ഉത്രാട ദിനത്തില്‍ ഈ കൂപ്പണ്‍ നറുക്കെടുക്കുകയും ഭാഗ്യശാലികള്‍ക്ക് പെട്രോള്‍ സമ്മാനമായി നല്‍കുകയും ചെയ്യും....!

Also Read: Onam 2021: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ഓണം ഖാദി മേള, വന്‍ ഡിസ്കൗണ്ട്

ഒന്നാം സമ്മാനം 30 ലിറ്റര്‍ പെട്രോള്‍ ആണ്. രണ്ടാം സമ്മാനം 15 ലിറ്റര്‍, മൂന്നാം സമ്മാനം 5 ലിറ്റര്‍, 2.5 ലിറ്റര്‍, 1 ലിറ്റര്‍ എന്നിങ്ങനെയും സമ്മാനം ലഭിക്കും. എത്ര രൂപയ്ക്ക് എത്ര തവണ പെട്രോള്‍ അടിച്ചാലും  നിങ്ങള്‍ക്ക് സമ്മാനകൂപ്പണ്‍ ലഭിക്കും.

നറുക്ക് വീണാല്‍  ഇഷ്ടപ്രകാരം പെട്രോളോ ഡീസലോ വാഹനങ്ങളില്‍ അടിക്കാം. 30 ലിറ്റര്‍ ഒന്നിച്ച് അടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തവണകളായി ഇന്ധനമടിക്കാനുള്ള സൗകര്യവും പമ്പ് ഏര്‍പ്പെടുത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Read More