Home> Kerala
Advertisement

olx-ൽ സൈനീകരെന്ന വ്യാജേനെ വീണ്ടും വിൽപ്പന: Kerala Police മുന്നറിയിപ്പ്

വിശ്വാസ്യത ഉറപ്പിക്കാൻ തങ്ങളുടെ സൈനീക യൂണിഫോമിലുള്ള ചിത്രങ്ങളും വിൽപ്പനക്കാർ പങ്കുവെക്കുന്നു. വാഹന, ഇലക്ട്രോണിക് ഉപകരണ വിൽപനക്ക് പിന്നാലെയാണ് ഫർണിച്ചർ വ്യാപാരവുമായി തട്ടിപ്പുകാർ രംഗത്തുവന്നിരിക്കുന്നത്

olx-ൽ സൈനീകരെന്ന വ്യാജേനെ വീണ്ടും വിൽപ്പന:  Kerala Police  മുന്നറിയിപ്പ്

തിരുവനന്തപുരം: പ്രമുഖ ഒാൺലൈൻ വ്യാപാര സൈറ്റായ ഒ.എൽ.എക്സിൽ സൈനീകരാണെന്ന ​വ്യാജേന ഗൃഹോപകരണ വിൽപ്പന. വിശ്വാസ്യത ഉറപ്പിക്കാൻ തങ്ങളുടെ സൈനീക യൂണിഫോമിലുള്ള ചിത്രങ്ങളും വിൽപ്പനക്കാർ പങ്കുവെക്കുന്നു. വാഹന, ഇലക്ട്രോണിക് ഉപകരണ വിൽപനക്ക് പിന്നാലെയാണ് ഫർണിച്ചർ വ്യാപാരവുമായി തട്ടിപ്പുകാർ രംഗത്തുവന്നിരിക്കുന്നത്.  ഇത്തരം സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൻ്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് തങ്ങളുടെ ഒൗദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ വിവരങ്ങൾ  പങ്കുവെച്ചത്.

‌ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ (Army) വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വീട്ടുപകരണങ്ങൾ പകുതിവിലയ്ക്ക്  നൽകാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീൻ വഴി വിലക്കുറവിൽ ലഭിച്ചതാണെന്നും ട്രാൻസ്ഫർ ആയതിനാൽ ഇവ കൂടെ കൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ്  പകുതിവിലയ്ക്ക് നൽകുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞു ഫലിപ്പിക്കുന്നത്. 

ALSO READ: സംസാര ശേഷി ഇല്ലാത്ത രണ്ട് വയസുകാരിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞു 

തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വില്പനയ്‌ക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിലും അഡ്വാൻസ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിൻ്റെ  രീതി. ഫോണിലൂടെ (mobile) ഇടപാട് ഉറപ്പിക്കുകയും  പണം അയച്ചു കഴിഞ്ഞാൽ ആ ഫോൺ ഓഫ് ചയ്തു മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളുമാണ് തട്ടിപ്പുകാരുടെ സ്ഥിരം പല്ലവി.

ALSO READ: Kerala Assembly Election 2021: പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണവുമായി ഇത്തവണയും അവരെത്തി

നേരത്തെ സൈന്യം ലേലത്തിൽ വിൽക്കുന്നതെന്ന് കാണിച്ച് വാഹനങ്ങളായിരുന്നും വിറ്റിരുന്നത്. ആർമി (Indian Army) ബുള്ളറ്റെന്ന പേരിൽ വിറ്റ വണ്ടികൾ പലതും ഏറ്റവും മോശം കണ്ടീഷനിലുള്ളതായിരുന്നു. പലതിനും 50000 രൂപമുതൽ തുകയും നൽകിയിരുന്നു. ഇതോടെ പൈസ പോയവർ പോലീസിൽ പരാതിപ്പെട്ടു തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ സൈനീകരല്ലെന്നും തട്ടിപ്പുകാരണെന്നും വ്യക്തമാകുന്നത്. ഇതിന് പിന്നാലെയാണ് പുതിയ തട്ടിപ്പുമായി സംഘം രം​ഗത്തെത്തിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More