Home> Kerala
Advertisement

Death: നെയ്യാറ്റിൻകരയിൽ വൃദ്ധൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Old man dies of electric shock in Neyyatinkara: ഇലക്ട്രിക് ലൈൻ പൊട്ടി കിടന്നിട്ടും മാരായമുട്ടം കെഎസ്ഇബി അധികൃതർ നടപടി എടുത്തില്ല എന്ന് ആരോപിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫീസ് ഉപരോധിക്കുകയായിരുന്നു.

Death: നെയ്യാറ്റിൻകരയിൽ വൃദ്ധൻ ഷോക്കേറ്റ് മരിച്ചു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ചായ്‌ക്കോട്ട് കൊണത്ത്  വൃദ്ധൻ ഷോക്കേറ്റ് മരിച്ചു. മൃതദേഹവുമായി നാട്ടുകാർ മാരായമുട്ടം കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു.  ചായ്‌ക്കോട്ടുകുളം സ്വദേശി ബാബു (68) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ബാബു. സ്വകാര്യ പറമ്പിന് സമീപത്ത് പൊട്ടിക്കിടന്ന് ഇലക്ട്രിക് കമ്പനിയിൽ തട്ടിയായിരുന്നു അപകടം. ഇലക്ട്രിക് ലൈൻ പൊട്ടി കിടന്നിട്ടും മാരായമുട്ടം കെഎസ്ഇബി അധികൃതർ നടപടി എടുത്തില്ല എന്ന് നാട്ടുകാർ ആരോപിച്ചു. 

അടിയന്തര സഹായമെന്ന നിലയിൽ ആദ്യം 5 ലക്ഷം രൂപ ബാബുവിൻ്റെ കുടുംബത്തിന് നൽകുമെന്നും ബാക്കി 5 ലക്ഷം രൂപ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം നൽകും എന്നും തഹസിൽദാർ വിനോദ് കുമാർ ജി പാറശാല എം എൽ എ സി.കെ ഹരീന്ദ്രൻ്റെ സാനിധ്യത്തിൽ പറഞ്ഞു. എന്നാൽ, കുറ്റക്കാർക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇവ രേഖാമൂലം എഴുതി നൽകണം എന്ന് ആവശ്യപ്പെട്ട് സമരക്കാർ നിലയുറപ്പിച്ചു. തുടർന്ന് എക്സ് സിക്യൂട്ടീവ് എഞ്ചിനിയർ സുരേഷ് രേഖാമൂലം കത്ത് നൽകിയതിനെ തുടർന്ന് സമരക്കാർ പിരിഞ്ഞു പോയി.

ALSO READ: കാറിൽ കഞ്ചാവ് കടത്ത്, മരണപ്പാച്ചിൽ; ചേസ് ചെയ്ത് നാട്ടുകാരും പോലീസും, ഒടുവിൽ നിന്നത് പോലീസ് ജീപ്പിൽ ഇടിച്ച്

വാളറ മേഖലയിലെ കാട്ടാന ശല്യം; അടിമാലിയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധം

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തില്‍ വാളറ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുളമാംകുഴി ആദിവാസി മേഖലയിലെ കുടുംബങ്ങളും മറ്റിടങ്ങളില്‍ നിന്നുള്ള ആളുകളും വാളറ കാവേരിപ്പടിയില്‍ ദേശീയപാത ഉപരോധിച്ചു. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നണ് കുടുംബങ്ങളുടെ ആവശ്യം. പ്രതിഷേധ സമരം അടിമാലി ഗ്രാമപഞ്ചായത്തംഗം ദീപ രാജീവ് ഉദ്ഘാടനം ചെയ്തു.

വാളറ, കുളമാംകുഴി, കമ്പിലൈന്‍, കാഞ്ഞിരവേലി തുടങ്ങി അടിമാലി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസ മേഖലയില്‍ നിന്നും കാട്ടാനകള്‍ പിന്‍വാങ്ങാത്ത സ്ഥിതിയുണ്ട്. രാപ്പകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യത്തിലാണ് കുളമാംകുഴി ആദിവാസി മേഖലയിലെ കുടുംബങ്ങളും മറ്റിടങ്ങളില്‍ നിന്നുള്ള ആളുകളും പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി വാളറ കാവേരിപ്പടിയില്‍ കുടുംബങ്ങള്‍ ദേശിയപാത ഉപരോധിച്ചു.

ഉപരോധ സമരത്തിന് മുന്നോടിയായി കുടുംബങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സമരം അടിമാലി ഗ്രാമപഞ്ചായത്തംഗം ദീപ രാജീവ് ഉദ്ഘാടനം ചെയ്തു. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങളുമായി രംഗത്ത് വരുമെന്ന് ആദിവാസി കുടുംബങ്ങള്‍ മുന്നറിയിപ്പു നല്‍കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ത്രിതല പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും മറ്റിതര സംഘടന പ്രവര്‍ത്തകരും ജനകീയ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More