Home> Kerala
Advertisement

വിവാദമായ വണ്‍ ടു ത്രീ പ്രസംഗം: എം.എം. മണിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് കോടതി തള്ളി

മണക്കാട്ടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്‍റെ പേരില്‍ എം.എം. മണിക്കെതിരെ തൊടുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതു സംബന്ധിച്ച് മണി സമർപ്പിച്ച വിടുതൽ ഹർജി കോടതി അംഗീകരിച്ചു.

വിവാദമായ വണ്‍ ടു ത്രീ പ്രസംഗം: എം.എം. മണിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് കോടതി തള്ളി

തൊടുപുഴ: മണക്കാട്ടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്‍റെ പേരില്‍ എം.എം. മണിക്കെതിരെ തൊടുപുഴ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതു സംബന്ധിച്ച് മണി സമർപ്പിച്ച വിടുതൽ ഹർജി കോടതി അംഗീകരിച്ചു.

2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണു മണി പ്രസംഗത്തിൽ പരാമർശിച്ചത്.

പ്രസംഗത്തെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നീ വധക്കേസുകളിൽ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ബേബി അഞ്ചേരി വധക്കേസിൽ മാത്രമാണ് തൊടുപുഴ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Read More