Home> Kerala
Advertisement

ഓഖി ദുരന്തം: സർക്കാരിനെതിരെ ലത്തീൻ സഭ സുപ്രീം കോടതിയിൽ

ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതില്‍ കേരള സര്‍ക്കാരിന് പറ്റിയ വീഴ്ച കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. ലാബെറിയൻ യേശുദാസാണ് ഇത് സംബന്ധിച്ച് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.

ഓഖി ദുരന്തം: സർക്കാരിനെതിരെ ലത്തീൻ സഭ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതില്‍ കേരള സര്‍ക്കാരിന് പറ്റിയ വീഴ്ച കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി. ലത്തീന്‍ അതിരൂപത വൈദികന്‍ ഫാ. ലാബെറിയൻ യേശുദാസാണ് ഇത് സംബന്ധിച്ച് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.

മുന്നറിയിപ്പ് നല്‍കിയതിലെ വീഴ്ചയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വീഴ്ചയും അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നത്.

ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് അനുവദിച്ച തുക വകമാറ്റി ചെലവഴിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. ഇതില്‍ പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയും പരാമര്‍ശിക്കുന്നുണ്ട്.

Read More