Home> Kerala
Advertisement

നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്കും നിപാ; സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

160 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്

നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്കും നിപാ; സംസ്ഥാനത്ത് 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് കൂടി നിപാ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് നിപാ വൈറല്‍ പനി ബാധിച്ചവരുടെ എണ്ണം 14 ആയി. ഇതുവരെ 12 പേരാണ് നിപാ വൈറസ് ബാധ മൂലം മരിച്ചത്. 

നിപാ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച 160 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്. നി​പാ വൈ​റ​സ് ബാ​ധി​ത​രാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ട്ടു​പേ​രും സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ലായി ര​ണ്ടു​പേ​രും ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബുധനാഴ്ച അ​റി​യി​ച്ചി​രു​ന്നു.

മെയ് 31 വരെ ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ട്യൂഷനുകള്‍, പരിശീലന ക്ലാസ്സുകള്‍ എന്നിവയും നടത്തരുതെന്നാണ് നിര്‍ദേശം. കോഴിക്കോട് സന്ദര്‍ശിക്കുന്നതില്‍ നിര്‍ബന്ധിത വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും സാധ്യമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Read More