Home> Kerala
Advertisement

Vellarada: നഴ്‌സിംഗ് അസിസ്റ്റന്റിന് ക്രൂര മര്‍ദ്ദനം; രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം

പരിക്കേറ്റ് ചികിത്സ തേടിയ വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തി നഴ്‌സിങ് അസിസ്റ്റന്റ്‌നെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.

Vellarada: നഴ്‌സിംഗ് അസിസ്റ്റന്റിന് ക്രൂര മര്‍ദ്ദനം; രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം

തിരുവനന്തപുരം: വെള്ളറടയിൽ രോഗിയുടെ പ്ലാസ്റ്റര്‍ ഇളകി മാറി എന്ന് ആരോപിച്ച് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റിനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടു പേര്‍ പിടിയില്‍. വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20), കിളിയൂര്‍ സ്വദേശി ശ്യാം (30 ) എന്നിവരെയാണ് മാരായമുട്ടത്ത് നിന്നും  വെള്ളറട പോലീസ് പിടികൂടിയത്. വെള്ളറട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ രോഗിയുടെ ചുമലില്‍ ഇട്ട പ്ലാസ്റ്റര്‍ ഇളകി മാറിയെന്നാരോപിച്ച് വെള്ളറട ആനപ്പാറ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ കഴിഞ്ഞ ദിവസമാണ് മര്‍ദ്ദിച്ചത്. നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജ് (42) ന് ആണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ് ചികിത്സ തേടിയ വെള്ളറട കരിമരം കോളനിയിലെ നിഷാദ് (20) ആണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ പോയ ശേഷം മടങ്ങിയെത്തി നഴ്‌സിങ് അസിസ്റ്റന്റ്‌നെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നിഷാദ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ചുമലിന് തകരാറു കണ്ടെത്തിയ ഡോക്ടര്‍ പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. നിഷാദ് വീട്ടിലെത്തിയപ്പോള്‍ പ്ലാസ്റ്ററിന്റെ ഒരു വശം ഇളകി മാറി എന്ന് ആരോപിച്ചായിരുന്നു മടങ്ങിയെത്തി നഴ്‌സിങ് അസിസ്റ്റന്റ് സനല്‍രാജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സനല്‍രാജ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ALSO READ: കാട്ടാക്കടയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ

പോലീസില്‍ പരാതിപെട്ടതിനെ തുടര്‍ന്ന് വെള്ളറട പോലീസ് ആശുപത്രിയില്‍ എത്തി ചികിത്സയില്‍ കഴിയുന്ന സനല്‍രാജിന്റെ മൊഴിയെടുത്തിരുന്നു. നിരവധി കേസിലെ പ്രതിയാണ് ഒന്നാം പ്രതി നിഷാദ് മോബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ കഴിഞ്ഞത്. ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, സബ് ഇന്‍സ്പക്ടര്‍ മണികുട്ടന്‍, സിവില്‍ പോലീസ്‌കാരായ സജിന്‍, ദീബു, പ്രദീപ്, അജി, രാജ്‌മോഹന്‍, സുനില്‍ അടങ്ങുന്ന സംഘം
പ്രതികളായ രണ്ടു പേരെയും മാരായമുട്ടത്ത് നിന്നും പിടികൂടി പ്രതികളെ കോടതിയില്‍ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More