Home> Kerala
Advertisement

Norka|എല്ലാവരും പ്രയോജനപ്പെടുത്തണം നോർക്കയുടെ ഇങ്ങനെയൊരു സ്കോളർഷിപ്പ്

രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം

Norka|എല്ലാവരും പ്രയോജനപ്പെടുത്തണം നോർക്കയുടെ ഇങ്ങനെയൊരു സ്കോളർഷിപ്പ്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള  ധനസഹായമായ  നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. 

രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.
20,000 രൂപയാണ് സ്‌കോളർഷിപ്പ്. അപേക്ഷകർ യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദാനന്തര- ബിരുദ കോഴ്സുകൾക്കോ പ്രൊഫഷണൽ കോഴ്സുകൾക്കോ  2021-22 അധ്യയന വർഷം പ്രവേശനം നേടിയവരായിരിക്കണം. 

കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച റഗുലർ കോഴ്സുകൾക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നത്.www.scholarship.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 അവസാന തീയതി: ഫെബ്രുവരി 26. വിശദവിവരങ്ങൾക്ക് 0471-2770528, 2770500 എന്നീ ഫോൺ നമ്പരുകളിലോ നോർക്ക റൂട്ട്സിന്റെ  1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. 00918802012345  എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനവും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More