Home> Kerala
Advertisement

ഇത്തവണത്തെ ഓണത്തിന് മഴയില്ല!!

ഓണമെത്തിയതോടെ മാനവും തെളിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം!!

ഇത്തവണത്തെ ഓണത്തിന് മഴയില്ല!!

തിരുവനന്തപുരം: ഓണമെത്തിയതോടെ മാനവും തെളിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം!!

അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 

ഇന്ന് 2 ജില്ലകളിലും നാളെ 3 ജില്ലകളിലുമാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്. മറ്റു ജില്ലകളിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചിരിയ്ക്കുകയാണ്. 

ഇന്ന് രാവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദ്ദേശമില്ല. അതായത് ഓണദിവസങ്ങളില്‍ മഴ മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

 

Read More