Home> Kerala
Advertisement

കേരള കോണ്‍ഗ്രസ് (ബി)യുമായി സഹകരിക്കേണ്ടെന്ന് എന്‍.സി.പി നേതൃയോഗം

ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)യുമായി സഹകരിക്കേണ്ടതില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പിയുടെ നേതൃയോഗത്തില്‍ ധാരണ. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ ഒറ്റപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസ് (ബി)യുമായി സഹകരിക്കേണ്ടെന്ന് എന്‍.സി.പി നേതൃയോഗം

കൊച്ചി: ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി)യുമായി സഹകരിക്കേണ്ടതില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പിയുടെ നേതൃയോഗത്തില്‍ ധാരണ. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ ഒറ്റപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 

ബാലകൃഷ്ണ പിള്ളയുമായി സഹകരിക്കുന്നത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും നിലപാടെടുത്തു. സംസ്ഥാന നേതാക്കളെ അറിയിക്കാതെ കേന്ദ്രനേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്തി തീരുമാനങ്ങളെടുക്കുന്ന രീതിയെ നേതാക്കള്‍ ചോദ്യം ചെയ്തു. 

പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് എ.കെ ശശീന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് ദേശീയ നേതൃത്വത്തെ ധരിപ്പിക്കാന്‍ തോമസ് ചാണ്ടി, മാണി സി കാപ്പന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ശരദ് പവാറിനെ കാണുമെന്നാണ് സൂചന. അതേസമയം, ആര്‍ ബാലകൃഷ്ണപിള്ള ശരദ് പവാറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. 

Read More