Home> Kerala
Advertisement

No Load Shedding in Kerala: ഇത്തവണ കേരളം ഇരുട്ടിലാവില്ല; ജൂൺ 20 വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളിൽ സുലഭം

No Load Shedding in Kerala: ഈ സീസണിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് മാർച്ച് 29 ന് ആയിരുന്നു. 92.83 ദശലക്ഷം യൂണിറ്റ് ആണിത്.

No Load Shedding in Kerala: ഇത്തവണ കേരളം ഇരുട്ടിലാവില്ല; ജൂൺ 20 വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളിൽ സുലഭം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജൂൺ 20 വരെ വൈദ്യൂതി ഉല്പാദിക്കാനുള്ള വെള്ളം അണക്കെട്ടുകളിലുണ്ട്. അതിനുശേഷവും മഴ ലഭക്കാതിരുന്നാൽ മാത്രമേ പ്രതിസന്ധി ഉണ്ടാവുകയുള്ളു എന്നും അദ്ദേഹം സീ മലയാളം ന്യൂസിനോട് പറഞ്ഞു.

വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്.  ഇതുവരെ ഉള്ള ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം 2022 ഏപ്രിൽ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഈ സീസണിലെ  ഉയർന്ന വൈദ്യുതി ഉപയോഗം മാർച്ച് 29 ന് രേഖപ്പെടുത്തിയ 92.83 ദശലക്ഷം യൂണിറ്റ് ആണ്. 2023 മാർച്ച് 28 നാണ് ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യകത  രേഖപ്പെടുത്തിയത്. ഏപ്രിൽ, മേയ് മാസങ്ങളിലെ വൈദ്യുതി ആവശ്യകത കണക്കിലെടുത്തുള്ള പ്രവർത്തനങ്ങൾ വൈദ്യുതി വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉല്പാദനം ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബത്തിൻഡ സൈനിക ക്യാമ്പില്‍ വെടിവെപ്പ്, 4 പേർ മരിച്ചു

വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം നേരിടുന്നതിനും, വേനൽ കാലത്തെ അധിക ഊർജ്ജ ആവശ്യം മുന്നിൽ കണ്ടും കേന്ദ്ര ഗവണ്മെന്റിന്റെ പൈലറ്റ് സ്കീം പ്രകാരം ജനുവരി മുതൽ ജൂൺ വരെ പവർ ട്രേഡിംഗ് കോർപ്പറേഷനുമായി 270 മെഗാവാട്ടിന്റെ 3 വർഷത്തെ മധ്യകാല കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെഎസ്ഇബിയുടെ ജലസംഭരണികളിൽ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്തിനു പുറത്തുനിന്ന് വലിയ വില നല്കി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

രാജ്യവ്യാപകമായുള്ള കൽക്കരി ക്ഷാമവും, ഇറക്കുമതി ചെയ്ത വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില വളരെ കൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത് പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി രൂക്ഷമാകും. ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

Read Also: സ്ത്രീകൾ പറയുന്നിടത്ത് രാത്രി ബസ് നിർത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്

ഒരു ഘട്ടത്തിൽ കടുത്ത വൈദ്യുതി ക്ഷാമം അനുഭവിച്ചിരുന്ന സംസ്ഥാനമായിരുന്നു കേരളം. വേനൽ കടുക്കുന്പോൾ പ്രഖ്യാപിത പവർ കട്ടും അപ്രാഖ്യാപിത പവർ കട്ടും ലോഡ് ഷെഡ്ഡിങ്ങും എല്ലാം കേരളത്തിൽ സ്ഥിരം സംഭവം ആയിരുന്നു. എന്തായാലും ഇത്തവണ മൺസൂൺ കൃത്യസമയത്ത് തന്നെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വടക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും ആയിരിക്കും ഇത്തവണ കൂടുതൽ മഴ ലഭിക്കുക എന്നാണ് പ്രവചനം. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതോടെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കൂടും. അതുകൊണ്ടുതന്നെ കേരളം ഇത്തവണ വൈദ്യുതി പ്രതിസന്ധി നേരിടാനുള്ള സാഹചര്യം കുറവാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More