Home> Kerala
Advertisement

ഹെൽമറ്റില്ലാതെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോളില്ല; വിശദീകരണം ആവശ്യപ്പെട്ട് ഗതാഗത മന്ത്രി

ഹെൽമറ്റില്ലാതെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോളില്ല; വിശദീകരണം ആവശ്യപ്പെട്ട് ഗതാഗത മന്ത്രി

തിരുവനന്തപുരം∙ ഹെൽമറ്റ് ധരിക്കാതെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോൾ നൽകേണ്ടെന്ന നിർദേശം നൽകിയ ഗതാഗത കമീഷണർ ടോമി​ൻ.ജെ തച്ചങ്കരിയോട് ഗതാഗത മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു.  തീരുമാനം മന്ത്രിയെ  അറിയിച്ചില്ലെന്ന ആക്ഷേപത്തെ തുടർന്നാണ് ഉത്തരവിറക്കിയ ഗതാഗത കമ്മിഷണർ ടോമിൻ തച്ചങ്കരിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ജനങ്ങള്‍ക്ക് ബുധിമുട്ടുണ്ടാക്കുന്ന ഒരു കാര്യത്തിനും കൂട്ടുനിൽക്കില്ല. എല്ലാ വശങ്ങളും പരിശോധിച്ച് ശേഷമേ  ഉത്തരവ് നടപ്പാക്കൂവെന്നും മന്ത്രി അറിയിച്ചു.

ആദ്യഘട്ടത്തിൽ ആഗസ്​റ്റ്​ ഒന്നുമുതൽ  കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്. ഹെൽമറ്റ് ധരിക്കാതെ വന്നാൽ പെട്രോൾ നൽകില്ലെന്ന വിവരം ചൂണ്ടിക്കാട്ടി എല്ലാ പമ്പുകളിലും ബോർഡുകൾ പ്രദർശിപ്പിക്കും. ഒപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ക്യാമറകളെ വകുപ്പിന്‍റെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചാൽ ഹെൽമറ്റില്ലാതെ ഇന്ധനം നിറയ്ക്കാന്‍ വരുന്ന ഇരുചക്ര വാഹനയുടമകളെ പിടികൂടാം. പദ്ധതി വിജയിച്ചാൽ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

Read More