Home> Kerala
Advertisement

Nipah: മാസ്ക് നിർബന്ധം; മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു.

Nipah: മാസ്ക് നിർബന്ധം; മലപ്പുറം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. തിരുവാലി പഞ്ചായത്തിലെ 4, 5,  6, 7  വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി.ആർ. വിനോദ് ഉത്തരവിറക്കി. 

ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും  ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന യോ​ഗത്തിലാണ് തീരുമാനം.

Read Also: മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിയും ഇല്ല; കേരളത്തിന് അന്ത്യശാസനം നൽകി കേന്ദ്രം

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിലെ നിയന്ത്രണങ്ങൾ

പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല

മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ

പാൽ, പച്ചക്കറി, പത്രം എന്നിവയ്ക്ക് രാവിലെ 6 മണി മുതൽ പ്രവർത്തിക്കാം

സ്കൂൾ, കോളേജ്, മദ്രസ്സകൾ, അം​ഗണവാടികൾ, ട്യൂഷൻ സെന്ററുകൾ, തിയറ്ററുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല

ജില്ലയിലെ പൊതു നിർദ്ദേശങ്ങൾ

കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം

പുറത്തിറങ്ങുമ്പോഴും യാത്രകളിലും മറ്റും പൊതു ജനങ്ങൾ നിർബന്ധമായും മാസ്ക് ധരിക്കണം

സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ സ്കൂൾ പ്രവൃത്തി സമയത്ത് മാസ്ക് ധരിക്കണം

കല്യാണം, മരണം തുടങ്ങിയ കൂടിച്ചേരലുകളിൽ പരമാവധി കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം

പനി മുതലായ രോ​ഗ ലക്ഷണങ്ങൾ കാണുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ ഉപദേശം തേടണം

പഴം, പച്ചക്കറി എന്നിവ നന്നായി കഴുകി ഉപയോ​ഗിക്കുക

പക്ഷികൾ, വവ്വാലുകൾ മറ്റ് ജീവികൾ കടിച്ചതോ താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കരുത്

പനി, ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാൽ ഡോക്ടറുടെ ഉപദേശം തേടുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More