Home> Kerala
Advertisement

നിപാ വൈറസ്: ആരോഗ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെയുണ്ടാകും

പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

നിപാ വൈറസ്: ആരോഗ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം രാവിലെയുണ്ടാകും

കൊച്ചി: നിപാ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന്‍ യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാനായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇന്ന് രാവിലെ ഒമ്പതരയോടെ പത്രസമ്മേളനം നടത്തും.

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥിയുമായി ബന്ധമുണ്ടായിരുന്ന 86 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. പൊതുജനങ്ങളുടെ സംശയനിവാരണത്തിനായി എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

1077 എന്ന നമ്പറില്‍ വിളിച്ചാല്‍ ഇവിടെനിന്ന് വിവരങ്ങള്‍ ലഭ്യമാകും. 1056 എന്ന ആരോഗ്യവകുപ്പിന്‍റെ കണ്‍ട്രോള്‍ റൂം നമ്പറില്‍ നിന്നും ജനങ്ങള്‍ക്ക് വിവരങ്ങളറിയാം. 

ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിക്കുന്നതെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More