Home> Kerala
Advertisement

Nipah Virus: നിപ ആശങ്കയൊഴിയുന്നു; 8 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

ഇപ്പോൾ 472 പേരാണ് നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരിൽ 220 പേരെ ഹൈറിസ്ക് വിഭാ​ഗത്തിലുൾപ്പെടുത്തിയിട്ടുണ്ട്,.

Nipah Virus: നിപ ആശങ്കയൊഴിയുന്നു; 8 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

തിരുവനന്തപുരം: നിപ നിരീക്ഷണത്തിലുണ്ടായിരുന്ന 8 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. പുതുതായി രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലായി ആകെ 8 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

472 പേരാണ് നിലവില്‍ നിപ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയായി. 1477 വീടുകളിലാണ് ഇന്ന് സന്ദര്‍ശനം നടത്തിയത്. ഇതുവരെ ആകെ 27,908 വീടുകളിൽ സന്ദര്‍ശനം നടത്തി. 227 പേര്‍ക്ക് ഇന്ന് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ളവർ ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് നിർദ്ദേശം. മാർ​ഗ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More