Home> Kerala
Advertisement

ഗുരുതര വീഴ്ച: ഇടുക്കിയിൽ തൊണ്ണൂറായിരം കിലോ റേഷൻ ഭക്ഷ്യധാന്യം വിതരണം ചെയ്തില്ല

പിങ്ക് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതമായി ലഭിയ്‌ക്കേണ്ട, ഭക്ഷ്യ ധാന്യം ഓഗസ്റ്റില്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല. ഏകദേശം ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുകള്‍ക്കായി തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണം മുടങ്ങി. കേന്ദ്ര വിഹിതമായി, പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം ഭക്ഷ്യ ധാന്യമാണ് നല്‍കുന്നത്.

ഗുരുതര വീഴ്ച: ഇടുക്കിയിൽ തൊണ്ണൂറായിരം കിലോ റേഷൻ ഭക്ഷ്യധാന്യം വിതരണം ചെയ്തില്ല

ഇടുക്കി: ഇടുക്കിയില്‍ റേഷന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഓഗസ്റ്റില്‍ വിതരണം ചെയ്യേണ്ടിയിരുന്ന തൊണ്ണൂറായിരം കിലോയിലധികം ഭക്ഷ്യധാന്യം വിതരണം ചെയ്തില്ല. ക്ലറിക്കല്‍ പിഴവ് മൂലമാണ്, ഭക്ഷ്യ ധാന്യ വിതരണത്തില്‍ വീഴ്ച സംഭവിച്ചത്.  ഇടുക്കിയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ഉള്‍പ്പെടുന്ന, റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷധാന്യ വിതരണത്തിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. 

പിങ്ക് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് കേന്ദ്ര വിഹിതമായി ലഭിയ്‌ക്കേണ്ട, ഭക്ഷ്യ ധാന്യം ഓഗസ്റ്റില്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല. ഏകദേശം ഇരുപത്തിഅയ്യായിരത്തിലധികം കാര്‍ഡുകള്‍ക്കായി തൊണ്ണൂറായിരം കിലോയിലധികം അരിയുടെ വിതരണം മുടങ്ങി. കേന്ദ്ര വിഹിതമായി, പിങ്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ വീതം ഭക്ഷ്യ ധാന്യമാണ് നല്‍കുന്നത്.

Read Also: കോട്ടയം പാമ്പാടിയിൽ തെരുവ് നായ ശല്യം രൂക്ഷം; മുറ്റത്തേക്ക് പാഞ്ഞെത്തി വീട്ടമ്മയെ കടിച്ചു, 38 മുറിവുകൾ

മുന്‍പ്, നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് നല്‍കിയിരുന്നത്. ഓഗസ്റ്റ് മുതല്‍, ഗോതമ്പ് ഒഴിവാക്കി, പൂര്‍ണ്ണമായും അരിയാണ്, നല്‍കുന്നത്. ആകെ അഞ്ച് കിലോ അരി വിതരണം ചെയ്യണമെന്നിരിയ്‌ക്കെ നാല് കിലോമാത്രമാണ് ഓഗസ്റ്റില്‍ നല്കിയത്.

ഒരു കിലോ ഗോതമ്പിന് പകരം, അരി കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് സംബന്ധിച്ച്, കൃത്യമായ റിപ്പോര്‍ട്ട്, ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സമര്‍പ്പിയ്ക്കാത്തതാണ് വീഴ്ചയ്ക്ക് കാരണം. ഇതോടെ തോട്ടം, കാര്‍ഷികമേഖലയിലെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് അര്‍ഹതപെട്ട, റേഷന്‍ വിഹിതം മുടങ്ങി. 

Read Also: ചർച്ചയിൽ സിൽവർ ലൈനില്ല; പിണറായി-ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച അവസാനിച്ചു

സെപ്റ്റംബറില്‍ തെറ്റ് തിരുത്തി, നഷ്ടമായ അരി, വിതരണം ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും കാര്‍ഡ് ഒന്നിന് ഒരുകിലോ മാത്രമാണ് നല്‍കിയത്. നഷ്ടപെട്ട വിഹിതം, വരും മാസങ്ങളില്‍ അധികമായി ലഭിയ്ക്കുമെന്നാണ് ഉടുമ്പന്‍ചോല സപ്ലൈ ഓഫീസിന്റെ വിശദീകരണം. അതേസമയം, ക്ലറിക്കല്‍ പിഴവ്, ഉണ്ടായിട്ടും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More